മാത്യു പുളിക്കത്താട്ടിയിൽ
PRO UKKCA
പ്രവാസി നാട്ടിലെ ഏറ്റവും വലിയ മലയാളി സംഗമമെന്നതിലുപരി 2026 ജൂലൈ നാലിന് വാർവിക്ക്ഷയറിലെ സ്‌റ്റോൺലേ പാർക്കിൽ വച്ച് നടക്കുന്ന UKKCA കൺവൻഷൻ വേദി UKKCA യുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉത്‌ഘാടന വേദിയുമാകുന്നു എന്ന പ്രത്യേകതയുമുണ്ട്. നീണ്ട 25 വർഷങ്ങളിൽ കിതപ്പറിയാതെ കുതിച്ച മഹാ പ്രസ്ഥാനത്തിൻ്റെ ജൂബിലിയാഘോഷങ്ങൾ UKKCA യുടെ ചരിതത്തിൽ എക്കാലവും ഓർമ്മിയ്ക്കപ്പെടുന്ന നിമിഷങ്ങൾ നൽകിയാവും കടന്നു പോകുന്നത്. UKKCA കൺവൻഷൻ ലഹരി അതുകൊണ്ട് തന്നെ പതിവിലും വളരെ നേരത്തെ ക്‌നാനായ മക്കളിൽ എത്തിക്കഴിഞ്ഞു. പിഴവുകളില്ലാതെ പോരായ്മകളില്ലാതെ 2026 ലെ കൺവൻഷൻ നടത്താനായി സെൻട്രൽ കമ്മറ്റിയംഗങ്ങൾ ശക്തമായപ്രവർത്തനങ്ങൾ നടത്തുന്നതിനൊപ്പം കൺവൻഷൻ വിജയത്തിനുവേണ്ടിയുള്ള വിവിധ കമ്മറ്റികളും രൂപീകരിച്ചു കഴിഞ്ഞു.
കൺവൻഷൻ വേദിയിലാകെ അലയടിയ്ക്കുന്ന, കൺവൻഷൻ്റെ മുഴുവൻ പോസ്റ്ററുകളിലും മുദ്രിതമാകുന്ന, കൺവൻഷൻ റാലിയിൽ ഓരോ യൂണിറ്റുകളും ഉയർത്തിപ്പിയ്ക്കുന്ന, സ്വാഗത നൃത്തത്തിൻ്റെ വരികളിൽ വരെ എത്തുന്ന UKKCA കൺവൻഷൻ്റെ ആപ്‌തവാക്യ മത്‌സരത്തിൽ മുൻ വർഷങ്ങളിലുംകൂടുതൽ ആളുകൾ പങ്കെടുത്തു എന്നതല്ല പങ്കെടുത്ത ഭൂരിപക്ഷം പേരും ഒന്നിലേറെ ആപ്തവാക്യങ്ങൾ മത്സരത്തിന് നൽകി എന്നത് ശ്രദ്ധേയമായി.
കൺവൻഷൻ ആപ്തവാക്യ മത്‌സരത്തിൽ സമർപ്പിയക്കപ്പെട്ട നൂറിലേറെ ആപ്തവാക്യങ്ങളിൽ നിന്ന് സമ്മാനാർഹമായി തെരെത്തെടുത്തത് ജസ്റ്റിൻ ആകശാലയുടെ “ക്നാനായ മക്കൾക്ക് കാവലായി, കരുതലായി,അഭിമാനമായി രജത ജൂബിലി നിറവിൽ UKKCA” എന്ന ആപ്തവാക്യമാണ്.
UKKCA യുടെ വിഗൻയൂണിറ്റ് അംഗമായ ജസ്റ്റിൽ വിഗൻ യൂന്നിറ്റ് മുൻ പ്രസിഡൻ്റായിരുന്നു. ഉഴവൂർ സെൻ്റ് സ്‌റ്റീഫൻസ് പള്ളി ഇടവകാംഗമാണ്. UKKCA മുൻ പ്രസിഡൻ്റും നിലവിലെ അഡ്വൈസറുമായ സിബി കണ്ടത്തിലിൻ്റെയും UKKCA വുമൺസ് ഫോറം പ്രസിഡൻ്റ് നീന മാത്യുവിൻ്റെയും യൂണിറ്റായ വിഗന് വീണ്ടുമൊരു നേട്ടമാണ് ജസ്‌റ്റിൻ ആകശാലയിലൂടെ കൈവരുന്നത്.