Breaking news

കെ.എസ്.എസ്.എസ് വനിതാ ദിനാഘോഷം ഇന്ന് ചൈതന്യയില്‍ (8-3-2023)

കോട്ടയം:   അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ വനിതാദിനാഘോഷം സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 1.30 ന് തെള്ളകം ചൈതന്യയില്‍ വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന സ്‌കൂട്ടര്‍ സ്ലോ റേസ്, പഞ്ചഗുസ്തി എന്നീ മത്സരങ്ങളോടെയാണ് ദിനാചരണത്തിന് തുടക്കമാവുക. തുടര്‍ന്ന് കെ.എസ്.എസ്.എസ് സ്വാശ്രയസംഘ വനിതകള്‍ അണിയിച്ചൊരുക്കുന്ന കലാവിരുന്നും സ്ത്രീശാക്തീകണ സെമിനാറും നടത്തപ്പെടും. സെമിനാറിന് കോട്ടയം ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുന്‍ ചെയര്‍ പേഴ്‌സണ്‍ കെ.യു മേരിക്കുട്ടി നേതൃത്വം നല്‍കും. 3 മണിയ്ക്ക് നടത്തപ്പെടുന്ന വനിതാ ദിനപൊതുസമ്മേളനത്തില്‍ കോട്ടയം അതിരൂപത മെത്രപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിക്കും. വനിതാദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം മിസ് കേരള 2022 ലിസ് ജെയ്‌മോന്‍ ജേക്കബ്, കോട്ടയം ഗാന്ധിനഗര്‍ സ്വാന്തനം ഡയറക്ടര്‍ ആനി ബാബു, കോട്ടയം സ്‌നേഹക്കൂട് അഭയ മന്ദിരം ഡയറക്ടര്‍ നിഷ സ്‌നേഹക്കൂട്, ഭിന്നശേഷിയെ അതിജീവിച്ച് മാതൃകയായ കുമാരി ജിലുമോള്‍ മാരിയറ്റ് തോമസ് എന്നിവര്‍ സംയുക്തമായി നിര്‍വ്വഹിക്കും. സമ്മേളനത്തോടനുബന്ധിച്ച് ഉദ്ഘാടകരായി എത്തിച്ചേരുന്ന വിശിഷ്ഠാതിഥികളെ മാര്‍ മാത്യു മൂലക്കാട്ട് ആദരിക്കും.  കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, കോട്ടയം മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍ പേഴസണ്‍ ലൗലി ജോര്‍ജ്ജ്, സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ റവ. സിസ്റ്റര്‍ അനിത എസ്.ജെ.സി, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ നിര്‍മ്മലാ ജിമ്മി, ഡോ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രിസിഡന്റ് ആലീസ് ജോസഫ്, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ കൗണ്‍സിലര്‍ റവ. സിസ്റ്റര്‍ ഡോ. ലത എസ്.വി.എം, കെ.എസ്.എസ്.എസ് വനിതാ സ്വാശ്രയസംഘ കേന്ദ്രതല ഫെഡറേഷന്‍ പ്രസിഡന്റ് ലിസി ലൂക്കോസ്, കെ.എസ്.എസ്.എസ് ലീഡ് കോര്‍ഡിനേറ്റര്‍മാരായ ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിക്കും. ദിനാചരണത്തിന്റെ ഭാഗമായി കെ.എസ്.എസ്.എസിന്റെ സ്വാശ്രയസംഘ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന വരുന്ന വനിതാ സന്നദ്ധ പ്രവര്‍ത്തകരെ ആദരിക്കും. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളില്‍ നിന്നായുള്ള ആയിരത്തോളം വനിതാ സ്വാശ്രയസംഘ പ്രതിനിധികള്‍ ദിനാരണത്തില്‍ പങ്കെടുക്കുമെന്ന് കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.

Facebook Comments

knanayapathram

Read Previous

ഉഴവൂർ സെൻറ് ജോവാനാസ് യുപി സ്കൂളിൻറെ 118 മത് വാർഷികവും യാത്രയയപ്പ് സമ്മേളനവും

Read Next

രാജപുരത്ത് കോളേജ് വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കിയ സമരം വന്‍ വിജയത്തിലേക്ക്