Breaking news

പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തപ്പെട്ടു

ന്യൂ ജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദൈവാലയം രൂപം കൊണ്ടതിന് ശേഷം ആദ്യമായിട്ട് പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തപ്പെട്ടു. അലീഷ & ലിയോണ പോളപ്രായിൽ എന്ന രണ്ട് കുട്ടികളുടെ ആദി കുർബ്ബാന സ്വീകരണം ഇടവക സമൂഹത്തിന് ഏറെ സന്തോഷത്തിന്റെ മുഹൂർത്തമായിരുന്നു . സന്തോഷ സൂചകമായി ഇടവക സമൂഹം കുട്ടികൾക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി . കുട്ടികളുടെ പാട്ടും ഡാൻസും ഏവരെയും ഏറെ ആകർഷിച്ചു. സ്വന്തമായി ഒരു ഇടവക എന്ന സ്വപ്ന സാക്ഷാത്കാരത്തിന് ശേഷം ആദ്യമായി നടന്ന പ്രഥമ ദിവ്യകാരുണ്യ സ്വീകരണം കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരു പുത്തൻ ചൈതന്യം പകർന്നു.

Facebook Comments

knanayapathram

Read Previous

ന്യൂ ജേഴ്സി ദൈവാലയത്തിൽ പ്രധാന തിരുനാൾ

Read Next

വന്ദ്യ ഗീവര്‍ഗീസ്‌ റമ്പാന്റെ മെത്രാഭിഷേകം നവംബര്‍ 14-ന്‌  LIVE TELECASTING AVAILABLE