Breaking news

കെ സി സി കടുത്തുരുത്തി ഫോറോനാ ഓൺലൈൻ സംഗമം നടത്തി

കെ സി സി കടുത്തുരുത്തി ഫോറോനാ ഓൺലൈൻ സംഗമം 4-10-2020ഞായറാഴ്ച വൈകിട്ട് 6.30 ന് സംഘടിപ്പിച്ചു. ഫോറോനാ പ്രസിഡന്റ്‌ ശ്രീ ജോണി തോട്ടുങ്കലിന്റെ
അധ്യക്ഷതയിൽ കൂടിയ സംഗമം അതിരൂപത കെ സി സി പ്രസിഡന്റ്‌ ശ്രീ തമ്പി എരുമേലിക്കര ഉത്ഘാടനം ചെയ്തു. അതിരൂപത ചപ്ലയിൻ വെരി :റവ ഫാ മൈക്കിൾ വെട്ടിക്കാട്ട് ആമുഖ പ്രഭാഷണം നടത്തി. ഫോറോനാ വികാരി ഫാ.എബ്രഹാം പറമ്പേട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ഫോറോനാ ചാപ്ലയിൻ ഫാ.ജോസ് കുറുപ്പന്തുറ ആശംസകൾ അർപ്പിച്ചു .കെ സി സി അതിരൂപത സെക്രട്ടറി ശ്രീ ബിനോയ്‌ ഇടയാടിയിൽ, അതിരൂപത വൈസ് പ്രസിഡന്റ്‌ ശ്രീ. തോമസ് അരയത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു . തുടർന്ന് ഫോറോനയിലെ എല്ലാ യൂണിറ്റുകളും റിപ്പോർട്ട്‌ അവതരിപ്പിച്ചു. ശേഷം നടത്തിയ ചർച്ചയിൽ കെ സി സി പ്രവർത്തങ്ങൾ കൂടുതൽ സജീവമാക്കുന്നതിനുള്ള മാർഗങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു . സംഗമത്തിന് ഫോ സെക്രട്ടറി ജെയിംസ് തത്തംകുളം സ്വാഗതവും ഫോ വൈ :പ്രസിഡന്റ്‌ ബെപ്പിച്ചൻ തുരുത്തിയിൽ, നന്ദിയും പറഞ്ഞു.
സംഗമം വൻ വിജയമാക്കിയ കെ സി സി അതിരൂപത, ഫോറോനാ, യൂണിറ്റ് ഭാരവാഹികൾക്കും, അംഗങ്ങൾക്കും ഒരിക്കൽക്കൂടി നന്ദി രേഖ പ്പെടുത്തുന്നു.

Facebook Comments

knanayapathram

Read Previous

കോവിഡ് – 19 പ്രതിരോധ സ്നേഹ ദൂതനായി ഫ്രാൻസീസ് കിഴക്കേക്കുറ്റ്

Read Next

ക്നാനായ പെണ്ണല്ലേ’ എന്ന പാട്ടിന് ദൃശ്യാവതരണവുമായി യുകെയിലെ സ്റ്റോക് ഓൺ ട്രെന്റിൽ നിന്നും രണ്ട് മലയാളി കുടുംബങ്ങൾ…