പുന്നത്തുറ: പുന്നത്തുറ സെൻറ് തോമസ് ക്നാനായ കത്തോലിക്ക പഴയ പള്ളിയുടെ ചതുർ ശതാബ്ദിയുടെ ഭാഗമായി വിധവ- വിഭാര്യ സംഗമം നടത്തി. ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വികാരി റവ .ഫാ. ബിബിൻ കണ്ടോത്തിന്റെ അധ്യക്ഷതയിൽ ചേർന്ന നടന്ന സംഗമം പാലാ സെൻറ് തോമസ് ടീച്ചർ എജുക്കേഷൻ പ്രിൻസിപ്പൽ ഡോ.ടി .സി.തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് സംഗമത്തിൽ പങ്കെടുത്തവർക്കായി അദ്ദേഹം ക്ലാസ് നയിച്ചു.സംഗമത്തിൽ 75 ഓളം പേർ പങ്കെടുത്തു. ജൂബിലി ജോയിൻറ് കൺവീനർ ശ്രീ ബിനു പല്ലൊന്നിൽ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീ ബിബീഷ് ഓലിക്കമുറിയിൽ കൃതജ്ഞതയും പറഞ്ഞു . ഫാ.ബിബിൻ കണ്ടോത്ത്, പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .
Facebook Comments