കാനഡയിലെ ലണ്ടനിലുള്ള ക്നാനായ സമുദായ അംഗങ്ങളുടെ സാമൂഹിക സംഘടനയായ ലണ്ടൻ സോഷ്യൽ ക്ലബിൻറെ ആഭിമുഖ്യത്തിൽ Daddy’s Day out എന്ന പേരിൽ സോഷ്യൽ ക്ലബ് അംഗങ്ങൾക്കായി ക്യാമ്പിംഗ് നടത്തപ്പെട്ടു.അമ്പതോളം അംഗങ്ങൾ പങ്കെടുത്ത രണ്ടു ദിവസത്തെ ക്യാമ്പിംഗ് ഒൻ്റാരിയോയിലെ പാർക്ക് ഹില്ലിൽ കലാ കായിക പരിപാടികളും ചിരിയരങ്ങുമായി അരങ്ങേറി.തിരക്കു പിടിച്ച ജീവിത സാഹചര്യങ്ങളിൽ ജീവിക്കുന്ന എല്ലാവർക്കും ഈ ക്യാമ്പ് ഉന്മേഷത്തിനും ഉണർവിനും വ്യക്തി ബന്ധങ്ങൾ പുതുക്കുന്നതിനും കാരണമായി.പരിപാടികൾക്ക് ക്ലബ് പ്രസിഡൻറ് ശ്രീ.ചഞ്ചൽ തോമസ് മണലേൽ,സെക്രട്ടറി ശ്രീ സിബു ജോസഫ് താളിവേലിൽ.ട്രഷറർ ശ്രീ.ജിം മാത്യു തേരകത്തനാടിയിൽ,പ്രോഗ്രാം കോർഡിനേറ്റേർസ് ശ്രീ. ഡിനു ജേക്കബ് പെരുമാനൂർ,എന്നിവർ നേതൃത്വം നൽകി.
Facebook Comments