Breaking news

UAE ക്നാനായ സംഗമം “ഉണർവ്വ് 2025” ഷാർജയിൽ ആഘോഷമായി നടത്തി

ഷാർജ : KCC UAE യുടെ നേതൃത്വത്തിൽ UAE ക്നാനായ സംഗമം “ഉണർവ്വ് 2025” ഷാർജ യൂണിറ്റ്  ആഘോഷപൂർവം നടത്തി. നവംബർ 23 – ന്  രാവിലെ ഒൻപതു മണിയോടെ അജ്‌മാൻ റമദാ ഹോട്ടലിൽ തുടങ്ങിയ സംഗമത്തിൽ, UAE ഇലെ വിവിധ എമിരേറ്റുകളിൽ നിന്നായി 650 ഓളം അംഗങ്ങൾ പങ്കെടുത്തു.
കൊഹിമ രൂപത ബിഷപ്പ് ഡോക്ടർ ജെയിംസ് തോപ്പിൽ മുഖിയ അതിഥി ആയിരുന്നു.
 ശ്രീ ജോയ് അറക്കൽ ബഹുമാനപ്പെട്ട തോപ്പിൽ പിതാവിന് മെഴുകുതിരി കൈമാറി കൊണ്ട് യോഗത്തിലേക്ക് ആനയിച്ചു.
 യൂണിറ്റ് പ്രസിഡന്റ്‌ ഷാജി സൈമൺ നെടുംതോട്ടിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബിഷപ്പ് ജെയിംസ് തോപ്പിൽ മുഖ്യ പ്രഭാഷണവും  ഉൽഘാടനവും നിർവഹിച്ചു.
അതിഥികൾ എല്ലാവരും ചേർന്ന് ഭദ്ര ദീപം കൊളുത്തി.
KCC UAE ചെയർമാൻ ജോർജ് തോമസ് നെടുംത്തുരുത്തിൽ, കടുത്തുരുത്തി MLA, അഡ്വക്കേറ്റ് മോൻസ് ജോസഫ് എന്നിവർ പ്രസംഗിച്ചു. ഷാർജ യൂണിറ്റ് അണിയിച്ചൊരുക്കിയ സ്കിറ്റ് പരിപാടിയുടെ മാറ്റ് കൂട്ടി.
വിവിധ യൂണിറ്റുകൾ അവതരിപ്പിച്ച കലാപരിപാടികൾ മികച്ച നിലവാരം പുലർത്തി.
അഭിവന്ദിയ മൂലക്കട്ട് പിതാവിന്റെ സന്ദേശം തദവസരത്തിൽ വായിക്കുക ഉണ്ടായി.
മൂന്ന് വർഷത്തിൽ അപ്ഡേറ്റ് ചെയ്യുന്ന കെസിസി UAE  ഡയറക്ടറി, ബിഷപ്പ് ജെയിംസ് തോപ്പിൽ പ്രകാശനം ചെയ്തു, ചെയർമാൻ ജോർജ് തോമസ് ആദ്യ കോപ്പി സ്വീകരിച്ചു.
KCSL  ദുബായ് – ലെ കുട്ടികൾ രചിച്ച പുസ്തകത്തിന്റെ പ്രകാശനം, ബിഷപ്പ്  നിർവഹിച്ചു.
സ്പിരിറ്റ്യൽ ഡയറക്ടർ ഫാദർ ജോൺ ജോസഫ് ഇടാട്ടു യോഗത്തിൽ സന്ദേശം നൽകി.
 റോയ് തോമസ് ഇരണക്കൽ (അബുദാബി), ഷാജു ജോസഫ് തത്തംകിണറ്റുകര (ദുബായ്), ബിജേഷ് തോമസ് പടിഞ്ഞാറ്റുമ്യലിൽ (അലൈൻ), ദിപിൻ തോമസ് കരിമ്പിൽ (റാസൽ ഖൈമ), ജോമി ജോസ് തഴങ്ങാനംകുന്നേൽ (ഫുജൈറ), എൽവി തുഷാർ കണിയാംപറമ്പിൽ (KCWA UAE ), ജോർജ്കുട്ടി പുലിയാപ്പള്ളിൽ (KCYL UAE) എന്നിവർ ആശംസ പ്രസംഗം നടത്തി.
മെയിൻ സ്പോൺസർ ജോയ് അറക്കൽ, കോ സ്പോൺസർ റോയ് കുര്യൻ ഞാറോലിക്കൽ എന്നിവരെ ബിഷപ്പ് പൊന്നാട അണിയിച്ചു.
സ്കൂൾ, കോളേജ് തലങ്ങളിൽ മികച്ച പ്രകടനം നടത്തിയവരെയും, സപ്പോർട്ടിങ് സ്പോൺസർ മാരെയും ആദരിച്ചു.
മുൻ പ്രസിഡന്റ്‌മാരെ മൊമെന്റോ നൽകി ആദരിച്ചു.
അടുത്ത സംഗമം നടത്തുന്ന ദുബായ് യൂണിറ്റിന് ക്നായി തൊമ്മന്റെ കപ്പൽ മാതൃക കൈമാറി.
ഷാർജ യൂണിറ്റ് സെക്രട്ടറി ഷിബു സ്റ്റീഫൻ കിഴക്കേ പാനംഥാനത് സ്വാഗത പ്രസംഗവും,ട്രഷറർ അബി ജോൺ കാക്കണംകാട്ടിൽ നന്ദിയും പറഞ്ഞു.
ബിൻസ്‌മോൻ മാത്യു ഏലാംഥാനത്തു, മനുമോൾ, സോനു ചാൾസ് മണ്ണാട്ടു പറമ്പിൽ എന്നിവർ അവതാരകർ ആയിരുന്നു.
പ്രോഗ്രാം ജനറൽ കൺവീനർ തോമസ് ജോസഫ് നെടുംത്തുരുത്തി പരിപാടികൾക്ക് നേതൃത്വം നൽകി.
എല്ലാ കമ്മിറ്റി അംഗങ്ങളുടെയും നിസ്വാർത്ത സേവനം സംഗമം ഒരു വിജയമാകാൻ സഹായിച്ചു.
കുട്ടികളും, മുതിർന്നവരും ഒരുപോലെ പങ്കെടുത്ത DJ യോട് കൂടി, ഒരു പകൽ മുഴുവൻ നീണ്ടു നിന്ന പ്രോഗ്രാം അവസാനിച്ചു.                                                                                                                                                                                                                               
Facebook Comments

Read Previous

ചാമക്കാല കുറുപ്പഞ്ചേരിൽ ലൂക്കോസ് കെ.എൽ. (കുഞ്ഞുമോൻ – 73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

ടിജോ ജോസഫിന് ബ്രിട്ടിഷ് പാർലമെന്റിൽ അംഗീകാരം; ബിസിനസ് രംഗത്തെ മികച്ച സംഭാവനകൾക്ക് രാജ്യത്തിന്റെ ബഹുമതി