ടീച്ചേഴ്‌സ് ഗില്‍ഡ് യാത്രയയപ്പ് സമ്മേളനം

തെള്ളകം: കോട്ടയം അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എയ്ഡഡ് സ്‌കൂളുകളില്‍ സുത്യര്‍ഹമായി സേവനം ചെയ്ത് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന 57 അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമുള്ള യാത്രയയപ്പ് സമ്മേളനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍. മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത ടീച്ചേഴ്‌സ് ഗില്‍ഡ് പ്രസിഡന്റ് സുജി പുല്ലുകാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കോര്‍പ്പറേറ്റ് എഡുക്കേഷണല്‍ ഏജന്‍സി സെക്രട്ടറി റവ. ഡോ. തോമസ് പുതിയകുന്നേല്‍ ആമുഖസന്ദേശംവും അതിരൂപത ജന. സെക്രട്ടറി സ്വാഗതവും തെക്കന്‍ മേഖല പ്രസിഡന്റ് സ്റ്റീഫന്‍സണ്‍ എബ്രാഹം നന്ദിയും അര്‍പ്പിച്ചു.’ റെജിമോന്‍ കെ.സി. ലൂക്കോസ് തോമസ്,  ജോമോള്‍ ടീച്ചര്‍ തുടങ്ങിയവര്‍  സംസാരിച്ചു. യോഗത്തില്‍ വിവിധ സ്‌കൂളുകളിലെ നിരവധി പ്രഥമ അധ്യാപകര്‍ പങ്കെടുത്തു. ടീച്ചേഴ്‌സ് ഗില്‍ഡ് കോട്ടയം അതിരൂപത എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ യോഗത്തിന് നേതൃത്വം നല്കി.

Facebook Comments

Read Previous

നവീകരണസമിതി കേസ്: ഹൈക്കോടതി അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് സ്റ്റേ നീട്ടി

Read Next

നാളെ തെക്കൻസിന് തിരി തെളിയുന്നു UK യിലെ ക്നാനായയുവജനങ്ങൾ ആവേശത്തിരകളിൽ. തെക്കൻസ് തൽസമയം ക്നാനായ പത്രത്തിൽ