അധ്യാപക വിദ്യാർത്ഥികളെ പഠിപ്പിച്ച് ലിറ്റിൽ കൈറ്റ്‌സ് കുട്ടികൾ*
മടമ്പം : പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മടമ്പം പി കെ എം കോളജ് ഓഫ് എഡ്യൂക്കേഷനിലെ അധ്യാപക വിദ്യാർത്ഥികൾക്ക് വേണ്ടി സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ജെസ്സി എൻ. സി. യുടെ അധ്യക്ഷതയിൽ ശ്രീകണ്ഠപുരം മുനിസിപ്പൽ ചെയർപേഴ്‌സൺ ഡോ. കെ. വി. ഫിലോമിന ദിനാചരണം ഉദ്ഘാടനം ചെയ്തു. സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ പ്രധാനാധ്യാപകൻ ബിജു സൈമൺ മുഖ്യപ്രഭാഷണം നടത്തി. കൈറ്റ് മാസ്റ്റർ ലിബിൻ കെ. കുര്യൻ, കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. പ്രശാന്ത് മാത്യു, സ്റ്റുഡന്റ് കോർഡിനേറ്റർ അനുഷ പി എന്നിവർ പ്രസംഗിച്ചു.
തുടർന്ന് സ്ക്രൈബസ്, ഇമ്പ്രെസ്, ലിബ്രോഫീസ് റൈറ്റർ എന്നീ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തിക്കൊണ്ട് ആൽഫിൻ സാലു, ജെയിംസ് ഷൈബു, ലിയ ജോൺസൻ എന്നിവർ വിവിധ സെഷനുകൾ നയിച്ചു. അധ്യാപക വിദ്യാർത്ഥികൾക്ക് മുന്നിൽ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ നടത്തിയ പുതുമയേറിയ അവതരണം തികച്ചും വിജ്ഞാനപ്രദവും രസകരവുമായി. അധ്യാപക വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ ക്വിസ് മത്സരം അഭിനവ് സ്റ്റീഫൻ, വർഷ പ്രദീപ് എന്നിവർ നയിച്ചു. അഖിൽ സി കെ, അക്ഷയ് ജി, അലീന ജെയിംസ് എന്നിവർ ക്വിസ് മത്സരത്തിൽ വിജയികളായി. യതീന്ദ്രകൃഷ്ണ മത്സര നടത്തിപ്പിന് ആവശ്യമായ സാങ്കേതിക സഹായം നൽകി.
Facebook Comments