പുതുവേലി: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പുതുവേലി യൂണിറ്റിന്റെയും പുതുവേലി ക്ലബ്ബിന്റെയും കാരിത്താസ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് കടുത്തുരുത്തി MLA ശ്രീ. മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. കാരിത്താസ് ആശുപത്രിയുടെ ജോയിന്റ് ഡയറക്ടര്‍ ഫാ. ജോയിസ് നന്ദികുന്നേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാ. ജോണ്‍ കണിയാര്‍കുന്നേല്‍, സാഹിത്യകാരന്‍ KR രാമചന്ദ്രന്‍, ആല്‍വിന്‍ അബ്രഹാം ചിറയത്ത്, PL ലൂക്കോസ്. എന്നിവര്‍ ആശംസ അര്‍പ്പിക്കുകയും, യൂണിറ്റ് ഭാരവാഹികളായ, ബിജോ ഞാറക്കാട്ടില്‍, ഷൈജു പുനമ്പില്‍, ടോം കീപാറയില്‍,സിജു എംബി മുളയാനിക്കല്‍ ചാക്കോ പുളിമൂട്ടില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി
Facebook Comments