പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹൈസ്‌കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘സൈബർ ലോകത്തെ (അ)സത്യങ്ങൾ’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പാറക്കടവ് ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിൽ നടന്ന സെമിനാർ പയ്യാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ബിജു സൈമൺ അധ്യക്ഷത വഹിച്ചു. വായനശാലാ ഭരണസമിതി അംഗം ബെന്നി കുര്യൻ, കൈറ്റ് മാസ്റ്റർ ലിബിൻ കെ. കുര്യൻ, അധ്യാപകൻ ബിനു ജേക്കബ്ബ് എന്നിവർ പ്രസംഗിച്ചു. ലിറ്റിൽ കൈറ്റ്‌സ് സീനിയർ അംഗങ്ങളായ മാർട്ടിൻ ഷാജു, അർജുൻ എ എസ്, റിയ ബിനു എന്നിവർ വിവിധ സെഷനുകൾ നയിച്ചു.
നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സംഘടിപ്പിച്ച സെമിനാർ സൈബർ ലോകത്തെ വാർത്തകളുടെ യാഥാർഥ്യം തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടി. അലോക് വിൻസന്റ്, ആൽവിൻ പീറ്റർ ജോസ്, അഖിൽ വിൻസന്റ്, സിസ്റ്റർ സിജ, ആൽബിൻ ബിനോ, ജാക്സ് പി. ജോജോ, ചരൺ സാജ്, ഐറിൻ എലിസബത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Facebook Comments