കടുത്തുരുത്തി : കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ പ്രതിഭകൾക്കായിട്ട് ബഹുമാനപ്പെട്ട കടുത്തുരുത്തി MLA അഡ്വ. മോൻസ് ജോസഫ് ഏർപ്പെടുത്തിയ സാഹിത്യത്തിനുള്ള എക്സലൻസ് അവാർഡിന് ശ്രീ. റെജി തോമസ് കുന്നുപ്പറമ്പിൽ മാഞ്ഞൂർ അർഹനായി. സാഹിത്യരംഗത്തെ വിവിധ മത്സരങ്ങ ളിലെ 87-ാമത്തെ പുരസ്ക്കാരമാണ് റെജിയെ തേടിയെത്തിയത്. സെപ്തംബർ 30-ാം തീയതി കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ട പ്രൗഡഗംഭീരമായ ചട ങ്ങിൽ റെജി തോമസിന് കടുത്തുരുത്തി MLA അഡ്വ. മോൻസ് ജോസഫ് അവാർഡ് സമ്മാനിച്ചു. തദവസരത്തിൽ പ്രശസ്ത സിനിമാതാരങ്ങളായ മിയ ജോർജ്ജ്, രമേഷ് പിഷാരടി, വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്ജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. മാഞ്ഞൂർ ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്ക ദേവാലയ ഇടവകാംഗം.
ഭാര്യ ബിൻസി റെജി കുറുപ്പന്തറ ചിറയിൽ കുടുംബാംഗം (സ്റ്റാഫ് നേഴ്സ് മറ്റേണിറ്റി ഹോസ്പിറ്റൽ കുവൈത്ത്). മക്കൾ തോംസൺ, ആൻമരിയ, ജോസ് വിൻ
Facebook Comments