സ്വന്തം ലേഖകൻ
രണ്ടുദിവസമായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്ന ക്നാനായ പത്രം സർവ്വേ അവസാനിച്ചു. സർവ്വേ അവസാനിച്ചപ്പോൾ ഒരു കാര്യം വ്യക്തമായി — ജനവികാരം ഇനി മറച്ചുവെക്കാനാവില്ല.
ഏകദേശം 1300ഓളം ആളുകൾ പങ്കെടുത്ത സർവ്വേയിൽ ഭൂരിഭാഗം മറുപടികളും കോട്ടയം രൂപതയുടെ നിലവിലെ നേതൃത്വത്തോടുള്ള കടുത്ത അസന്തോഷം പ്രകടിപ്പിക്കുന്നതായിരുന്നു.സർവ്വേയിൽ ആകെ 6 പ്രധാന ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഫേസ്ബുക്കിന്റെ ടെക്നിക്കൽ പരിമിതികൾ കാരണം ഒരാൾക്ക് ഒരു ചോദ്യത്തിന് മാത്രമേ മറുപടി നൽകാൻ കഴിഞ്ഞുള്ളൂ. അതുകൊണ്ട് ഓരോ ചോദ്യത്തിനും 1200ഓളം മറുപടികൾ ലഭിക്കാതിരുന്നെങ്കിലും, ലഭിച്ച മറുപടികൾ മാത്രം നോക്കിയാലും ജനങ്ങളുടെ യഥാർത്ഥ മനോഭാവം വ്യക്തമായി വായിക്കാനാകുന്നതാണ്.
വെറും ഒന്നര ലക്ഷത്തിൽ താഴെ വരുന്ന ക്നാനായ ജനസംഖ്യയിൽ നിന്ന് ഇത്രയും ആളുകൾ പങ്കെടുത്തത് തന്നെ സമുദായത്തിൽ നിലനിൽക്കുന്ന ശക്തമായ വികാരങ്ങളുടെ തെളിവാണ് എന്ന് ഞങ്ങൾ വിലയിരുത്തുന്നു.
ഈ സർവ്വേയിൽ പങ്കെടുത്ത ക്നാനായ പത്രത്തിന്റെ എല്ലാ വായനക്കാരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. നിങ്ങളുടെ പ്രതികരണങ്ങളാണ് സമുദായത്തിന്റെ യഥാർത്ഥ ശബ്ദം.
📊 സർവ്വേയിലെ പ്രധാന ചോദ്യങ്ങളും മറുപടികളും
1️⃣ കോട്ടയം രൂപതാ നേതൃത്വത്തിൽ സമുദായ അംഗങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
✔️ അതെ – 81%
❌ അല്ല – 19%
2️⃣ സമുദായത്തിന് എതിരായ കേസുകളിൽ രൂപതാ നേതൃത്വം സമുദായ അംഗങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാറുണ്ടോ?
✔️ അതെ – 30%
❌ അല്ല – 70%
3️⃣ അൽമായരുടെ പ്രതിഷേധം രൂപതാ നേതൃത്വത്തിൽ മാത്രം ഒതുങ്ങി നിൽക്കണം എന്ന് നിങ്ങൾ കരുതുന്നുണ്ടോ?
✔️ അതെ – 3 %
❌ അല്ല – 97%
4️⃣ കോട്ടയം രൂപതയിലെ ഔദ്യോഗിക സംഘടനകൾ സമുദായത്തിന്റെ ഉന്നമനത്തിനായി ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?
✔️ അതെ – ഏകദേശം 2%
❌ അല്ല – 98%
5️⃣ സമുദായ അംഗങ്ങളെ ഒന്നിച്ചു നിർത്തുന്നതിൽ രൂപതാ നേതൃത്വം പരാജയപ്പെട്ടുവെന്ന് നിങ്ങൾ കരുതുന്നുവോ?
✔️ അതെ – 97%
❌ അല്ല – 3%
6️⃣ സമുദായ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ രൂപതാ വൈദികർ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നുണ്ടോ?
✔️ അതെ – 3%
❌ അല്ല – 97%
സർവ്വേയിൽ പ്രതിഫലിച്ച ഈ ശക്തമായ ജനവികാരം ഗൗരവത്തോടെ പരിഗണിച്ച് ആവശ്യമായ മാറ്റങ്ങൾക്ക് കോട്ടയം അതിരൂപത തയ്യാറാകുന്നില്ലെങ്കിൽ, അത് ഭാവിയിൽ ക്നാനായ സമുദായത്തിന്റെ ഐക്യത്തിനും നിലനിൽപ്പിനും തന്നെ വലിയ വെല്ലുവിളിയായി മാറും. ക്നാനായ പത്രം നടത്തിയ ഒരു ചെറിയ സർവ്വേ പോലും ഇത്ര വലിയ സന്ദേശം നൽകുമ്പോൾ…
ജനങ്ങളുടെ ശബ്ദം ഇനി എത്രകാലം അവഗണിക്കാനാകും? എന്ന രൂപത ചിന്തിച്ച് വേണ്ട മാറ്റങ്ങൾക്ക് തയ്യാറാകുമെന്ന ക്നാനായ പത്രം പ്രതീക്ഷിക്കുകയാണ്