പൂമ്പാറ്റക്കനവിന് വർണാഭമായ തുടക്കം

പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ അവധിക്കാല പഠന – പരിശീലന ക്യാമ്പ് പൂമ്പാറ്റക്കനവ് ആരംഭിച്ചു. സ്‌കൂൾ മാനേജർ ഫാ. ജെയ്സൻ പള്ളിക്കരയുടെ അധ്യക്ഷതയിൽ പയ്യാവൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സാജു സേവ്യർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ബിജു സൈമൺ ആശംസ നേർന്നു. ഇതോടനുബന്ധിച്ച് സേക്രഡ് ഹാർട്ട് സ്പോർട്സ് അക്കാദമി, സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഗെയിംസ് ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനവും നടത്തി. അധ്യാപകരായ സാലു വി റ്റി, ലിബിൻ കെ. കുര്യൻ എന്നിവർ പ്രസംഗിച്ചു.
ആദ്യദിനം നാടൻപാട്ടുകളുടെ മാധുര്യം എന്ന വിഷയത്തിൽ പ്രശസ്ത നാടൻപാട്ട് കലാകാരൻ മാത്യൂസ് വയനാട് ക്യാമ്പ് അംഗങ്ങളുമായി സംവദിച്ചു. ആവേശകരമായ പ്രതികരണമാണ് ക്യാമ്പ് അംഗങ്ങളിൽ നിന്നും ലഭിച്ചത്. വരും ദിവസങ്ങളിൽ The Mystery of English എന്ന വിഷയത്തിൽ ജോബിഷ് എം. ജോസഫ്, ചിത്രകലയുടെ സൗന്ദര്യം എന്ന വിഷയത്തിൽ ശ്രീനി സി. എന്നിവർ സെഷനുകൾ നയിക്കും.
Facebook Comments

Read Previous

ചെറുകിട വരുമാന വര്‍ധന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Read Next

കുമരകം കാമിച്ചേരില്‍ കെ.സി ഏബ്രാഹം (89) നിര്യാതനായി. Live funeral telecasting available