ഫ്‌ളോറിഡയിൽ മലയാളി നഴ്സിനെ കൊലപ്പെടുത്തിയത് ഭർത്താവ്

ഫ്‌ളോറിഡയിൽ നഴ്സിനെ കുത്തിക്കൊലപ്പെടുത്തിയത്‌ ഭർത്താവ് നെവിൻ എന്ന് വിളിക്കപ്പെടുന്ന വെളിയനാട് മണ്ണൂത്തറ ഫിലിപ്പ് മാത്യു ആണെന്ന് പ്രാഥമിക വിവരം. ഭർത്താവിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയിതു . കുറെ നാളുകളായി നെവിനും ഭാര്യ മെറിനും പിരിഞ്ഞു താമസിക്കുകയായിരുന്നു. കുഞ്ഞിനെ നാട്ടിൽ മാതാപിതാക്കളോടൊപ്പം ആക്കിയിട്ട് രണ്ടാഴ്ച മുമ്പാണ് മെറിൻ തിരികെ ഫ്‌ളോറിഡയിൽ എത്തിയത്. കുഞ്ഞിനെ നാട്ടിൽ കൊണ്ടുപോയ വിവരം നെവിനെ അറിയിച്ചിരുന്നില്ല. ഇത് നെവിനെ ക്ഷുഭിതനാക്കിയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. മെറിൻ പിറവം മരങ്ങാട്ട് കുടുംബാംഗമാണ്.

കോറൽ സ്പ്രിംഗ്സിലെ ബ്രോവാർഡ് ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്സായ മെറിൻ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഹോസ്പിറ്റലിൽ നിന്ന് പുറത്തിറങ്ങിയ സമയത്താണ് കുത്തേറ്റത്. 17 തവണ കത്തി കൊണ്ട് കുത്തിയശേഷം നിലത്തുവീണുകിടന്ന ഭാര്യയുടെ ശരീരത്തിൽ വാഹനമോടിച്ചു കയറ്റി അതിക്രൂരമായാണ് മെറിനെ നെവിൻ കൊലപ്പെടുത്തിയത്.

മെറിൻ ഈ ഹോസ്പിറ്റലിൽ നിന്നും ജോലി രാജി വച്ച് താമ്പയിലേക്ക് താമസം മാറാൻ ഇരിക്കെയാണ് സംഭവം. ഇപ്പോൾ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെ അവസാനത്തെ ഷിഫ്റ്റ് പൂർത്തിയാക്കി പുറത്തിറങ്ങുമ്പോഴാണ് അതിദാരുണമായ അന്ത്യം സംഭവിച്ചത്.

Facebook Comments

Read Previous

കുമരകം വെള്ളാപ്പള്ളിച്ചിറ (കറുകപ്പറമ്പിൽ) ലീലാമ്മ മാത്യു (79) നിര്യാതയായി. LIVE TELECASTING AVAILABLE

Read Next

കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ആനി (എസ്.വി.എം -92) നിര്യാതയായി