കോട്ടയം അതിരൂപതയിലെ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക ഫൊറോന പളളി ഇടവകാംഗവും ജര്‍മ്മനിയിലെ ബാംബെര്‍ഗ് അതിരൂപതയിലെ വൈദികനുമായ വെട്ടുകല്ലേല്‍ ബഹു.മത്തായി അച്ചന്‍ (83) നിര്യാതനായി. മൃതസംസ്‌കാര ശുശ്രൂഷകള്‍ മെയ് 19 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക ഫൊറോന പളളിയില്‍ നടത്തപ്പെടുന്നതാണ്. മൃതദേഹം രാവിലെ 8 മണി മുതല്‍ 9 മണി വരെ കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് കോണ്‍വെന്റ് ചാപ്പലില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നതും തുടര്‍ന്ന് 10.30 ന് ഉഴവൂരുളള സഹോദര പുത്രന്‍ വെട്ടുകല്ലേല്‍ സാബുവിന്റെ ഭവനത്തിലെ ഒന്നാംഭാഗ ശുശ്രൂഷകള്‍ക്കു ശേഷം 11 മണി മുതല്‍ പളളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നതുമായിരിക്കും. സഹോദരങ്ങള്‍: കുഞ്ഞന്ന, പരേതരായ ജോണ്‍, തോമസ്, മറിയം.
Facebook Comments