പാചക പരിശീലനം സംഘടിപ്പിച്ചു

കോട്ടയം: പാചക മേഖലയിലെ തൊഴില്‍ നൈപുണ്യ വികസനത്തിന് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാചക പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. അസി. ഡയറക്ടര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പരിശീലന പരിപാടിയുടെ ഭാഗമായി മുളക് ബജ്ജി, കിഴങ്ങ് ബജ്ജി, മുട്ട മഞ്ചൂരിയന്‍, ബോണ്ട തുടങ്ങിയവ ഉണ്ടാക്കുവാനാണ് പരിശീലനം ലഭ്യമാക്കിയത്. ട്രെയിനര്‍ ലീനാ ബിനു പരിശീലനത്തിന് നേതൃത്വം നല്‍കി. കെ.എസ്.എസ്.എസ് സ്വാശ്രയസംഘാംഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായാണ് പരിശീലനം സംഘടിപ്പിച്ചത്.

Facebook Comments

Read Previous

തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു

Read Next

ശിശു സൗഹാര്‍ദ്ദ സമൂഹത്തിനായി നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ച് കെ.എസ്.എസ്.എസ്