ഒളശ്ശ സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ 2026 ജനുവരി 10ന് നടക്കുന്ന സംഗമം 2026 ന്റെ മനോഹരമായ തീം സോങ് വൈറലായിക്കൊണ്ടിരിക്കുന്നു. 1960 മുതൽ നിലവിൽ വരെ പള്ളിയിലെ ഗായക സംഘത്തിൽ പാടിയിട്ടുള്ള ഗായകർ ചേർന്ന് ആലപിച്ച ഗാനമാണ് ശ്രദ്ധേയമായിരിക്കുന്നത്. ജിജോയ് ജോർജ്, പുഷ്പ സാജൻ എന്നിവർ ചേർന്നു രചിച്ച് കോളിൻസ് തോമസ് ഈണം പകർന്ന ഈ ഗാനത്തിന്റെ പ്രധാന ഗായകർ സാജൻ കെ തോമസ് കളത്തിൽ, ജയ്ബു ജേക്കബ് മാളികയിൽ, അബിസൺ ജോർജ് കളപ്പുരയിൽ, പുഷ്പ സാജൻ കളത്തിൽ, ആന്മരിയ സാജൻ കളത്തിൽ, എയ്ഞ്ചല ഏലിയ സാജൻ കളത്തിൽ, അലീന മേരി സാജൻ കളത്തിൽ, ആൽഫി ട്രീസ സാജൻ കളത്തിൽ എന്നിവരാണ്. ഇവരെ കൂടാതെ കോറസ് ആരംഭിച്ചിരിക്കുന്നത് പള്ളിയിലെ മറ്റ് ഗായക സംഘാംഗങ്ങളാണ്.
നാട്ടിലും ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലും വിദേശരാജ്യങ്ങളിലും ആയി ജീവിക്കുന്ന ഇടവകാംഗങ്ങളും ഇടവകയുമായി ബന്ധപ്പെട്ട വ്യക്തികളും ഒത്തുചേരുന്ന സംഗമം 2026, ജനുവരി 10 ശനിയാഴ്ച രാവിലെ 9 മണിക്ക് വിശുദ്ധ കുർബാനയോട് കൂടി ആരംഭിക്കും. തുടർന്ന് വിവിധ പരിപാടികൾക്കു ശേഷം രാത്രി കലാസന്ധ്യയോടും സ്നേഹവിരുന്നോടും കൂടി സമാപിക്കും.
Facebook Comments