മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് വിമൺസ് ഫോറം (MKCWF) നേതൃത്വത്തിൽ മദേഴ്സ് ഡേ അത്യന്തം ഭംഗിയായി ആഘോഷിച്ചു. മാഞ്ചസ്റ്ററിലെ വിഥിൻഷോയിൽ സംഘടിപ്പിച്ച ഈ പരിപാടി, മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷൻ (MKCA)യുടെ പോഷക സംഘടനയായ MKCWFയുടെ നേതൃത്വത്തിലാണ് നടത്തിയത്. അമ്മമാരെ അനുസ്മരിക്കുകയും ആദരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ ഈ ആഘോഷത്തിൽ നിരവധി അമ്മമാരും അവരുടെ കുടുംബാംഗങ്ങളും ആവേശത്തോടെ പങ്കെടുത്തു.
പരിപാടിയിൽ ക്നാനായ മിഷൻ ഡയറക്ടർ ഫാ. സുനി പടിഞ്ഞാറക്കര മുഖ്യാതിഥിയായി പങ്കെടുത്ത് അമ്മമാരുടെ സ്നേഹവും ത്യാഗവും കുടുംബജീവിതത്തിൽ വഹിക്കുന്ന മഹത്തരമായ പങ്കും എടുത്തുപറഞ്ഞുകൊണ്ട് ഹൃദയസ്പർശിയായ സന്ദേശം നൽകി. MKCA പ്രസിഡന്റ് ജിജി എബ്രഹാം ആശംസകൾ അർപ്പിച്ച് പരിപാടിക്ക് എല്ലാ വിജയാശംസകളും നേർന്നു.
വിവിധതരത്തലുള്ള കലാപരിപാടികൾ, ഗെയിംസ്, മത്സരങ്ങൾ എന്നിവ പരിപാടിക്ക്, കൊഴുപ്പേകി, വിവിധ വിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരങ്ങളിൽ പങ്കെടുത്തവരെ പ്രത്യേക പുരസ്കാരങ്ങൾ നൽകി ആദരിച്ചു. മത്സരങ്ങൾക്ക് ശേഷം
* MKCWF Family Manager ആയി ഷേർളി ബിജുവിനെയും,
* Queen of Patience ആയി സാലി ഷെറിയെയും,
* Best Cook ആയി ബിന്ദു മാത്യുവിനെയും,
* Best Multitasker ആയി സിമിയ സിനീഷിനെയും തിരഞ്ഞെടുക്കുകയുണ്ടായി.
MKCWF ഭാരവാഹികളായ അനീഷ ജിജോ കിഴക്കേകാട്ടിൽ, മെലിസ റോയ് കൊച്ചുതൊട്ടുങ്കൽ , ബിജി സിറിയക് കിഴക്കേകാട്ടിൽഎന്നിവരുടെ നേതൃത്വത്തിലാണ് പരിപാടിയുടെ സമഗ്രമായ ഒരുക്കങ്ങൾ നടത്തപ്പെട്ടത്. അവരുടെ ഏകോപനവും സമർപ്പണവും പരിപാടിയുടെ വിജയത്തിൽ നിർണായകമായി.
അമ്മമാരെ ആദരിക്കുന്നതിനായി പ്രത്യേക സമ്മാനങ്ങൾ വിതരണം ചെയ്‌തതോടെ സന്തോഷവും നന്ദിയും നിറഞ്ഞ അന്തരീക്ഷത്തിൽ പരിപാടി സമാപിച്ചു. കുടുംബബന്ധങ്ങളുടെ വിലയും അമ്മമാരുടെ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്വവും ഓർമ്മിപ്പിക്കുന്ന മനോഹരമായ ഒരു ആഘോഷമായി ഈ മദേഴ്സ് ഡേ പരിപാടി മാറി. 









Facebook Comments