മാതൃകയായി അധ്യാപക വിദ്യാര്‍ത്ഥി

മടമ്പം: കളഞ്ഞു കിട്ടിയ സ്വര്‍ണ്ണ ബ്രെസ്ലെറ്റ് തിരിച്ചു നല്‍കി അധ്യാപക വിദ്യാര്‍ത്ഥി മാതൃകയായി. മടമ്പം പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷനിലെ ഒന്നാം വര്‍ഷ മലയാളവിഭാഗം വിദ്യാര്‍ത്ഥി അഖില്‍ സി കെ ആണ് ഈ ഒക്ടോബര്‍ ഇരുപത്തൊന്നിന് രാവിലെ ഏകദേശം ഒരു പവനോളം വരുന്ന ബ്രെസ്ലെറ്റ് പാല്‍ വില്പനക്കിടയില്‍ പിലാത്തറ പുത്തൂര് ഭാഗത്തു നിന്ന് കളഞ്ഞു കിട്ടിയത്. ഒക്ടോബര്‍ ഇരുപത്തഞ്ചിന് സ്വന്തം അന്വേഷണത്തിലൂടെ ഉടമസ്ഥയായ ജ്യോതിയെ കണ്ടെത്തി അഖില്‍ തന്നെയാണ് സ്വര്‍ണ്ണം പരിയാരം പോലീസ് സ്റ്റേഷന്‍ മുഖാന്തരം തിരിച്ചേല്പിച്ചത്. കോളേജില്‍ നടന്ന ചടങ്ങില്‍ പി കെ എം കോളേജ് പ്രിന്‍സിപ്പല്‍ ഡോ ജെസ്സി എന്‍ സി അഖിലിനെ അനുമോദിച്ചു.

Facebook Comments

Read Previous

അതിരൂപത അസംബ്ലിക്ക് ഒരുക്കമായി ക്‌നാനായ ഗവ. ഉദ്യോഗസ്ഥരുടെ സംഗമം നടത്തി

Read Next

നാടിന്റെ ഉണര്‍വിന് ഗ്രാമോത്സവം നടത്തി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി