ലോസ് ഏഞ്ചലസിൽ മിഷൻ ലീഗ് ‘ചിൽഡ്രൻസ് പാർലമെന്റ്’ രജിസ്‌ട്രേഷൻ കിക്ക്‌ ഓഫ് നടത്തി

ലോസ്  ഏഞ്ചലസ്: അമേരിക്കയിലെ ക്‌നാനായ റീജിയണിൽ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ചിൽഡ്രൻസ് പാർലമെന്റ്’ പരിപാടിയുടെ ഇടവകയിലെ രജിസ്‌ട്രേഷൻ കിക്ക്‌ ഓഫ് ലോസ് ഏഞ്ചലസിൽ നടത്തി.  സെന്റ് പയസ് ടെൻത് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ വച്ച് ഇടവക വികാരി ഫാ. സിജു  മുടക്കോടിൽ രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്‌തു. ലിസ്‌ബെത് അമ്മായിക്കുന്നേൽ, സാന്ദ്രാ മൂക്കൻചാത്തിയേൽ, മേഘൻ മുട്ടത്തിൽ, ആൽബിൻ അപ്പോഴയിൽ എന്നിവർ രജിസ്‌ട്രേഷൻ നടത്തി. മിഷൻ ലീഗ് ഇടവക ഓർഗനൈസർ അനിതാ വില്ലൂത്തറ, ലല്ലി ഓട്ടപ്പള്ളിൽ, സിസ്റ്റർ സെറീന എസ്.വി.എം. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സിജോയ് പറപ്പള്ളിൽ

Facebook Comments

Read Previous

മ്രാല നെല്ലുവേലിക്കുന്നേല്‍ മേരി മാത്യു (69) നിര്യാതയായി. Live funeral telecasting available

Read Next

ബ്യൂട്ടീഷ്യന്‍ പരിശീലനം സംഘടിപ്പിച്ചു