ലിസ് ജയ്മോൻ ജേക്കബ് മിസ് കേരള 2022

ലിസ് ജയ്മോള്‍ ജേക്കബ് കേരളത്തിന്റെ സൗന്ദര്യറാണി. കൊച്ചിയില്‍ നടന്ന മിസ് കേരള മല്‍സരത്തില്‍ 23സുന്ദരിമാരെ പിന്‍തള്ളിയാണ് കോട്ടയംകാരി ലിസ് കിരീടം ചൂടിയത് . ഗുരുവായൂര്‍ സ്വദേശിനി ശാഭവിയാണ് ഫസ്റ്റ് റണ്ണറപ്പ് .ഒന്നിനൊന്ന് മികവുപുലര്‍ത്തിയവരായിരുന്നു 23 പോരും .ബുദ്ധിയും സൗന്ദര്യവും മാറ്റുരച്ച മല്‍സരത്തെ സമചിത്തതയോടെ നേരിട്ടാണ് ലിസ് ജയ്മോള്‍ ജേക്കബ് കേരളത്തിന്റെ സൗന്ദര്യ റാണിയായത് മികച്ച ആമുഖത്തോടെ തന്നെ സദസ്സിന് പരിചയപ്പെടുത്തി വേദിയില്‍ നിറഞ്ഞ ലിസ് മല്‍സരത്തിന്റെ എല്ലാ റൗണ്ടുകളിലും മികവ് നിലനിര്‍ത്തി. വിജയം അപ്രതീക്ഷിതമായിരുന്നെന്നും ലിസ്

ഗുരുവായൂര്‍ സ്വദേശി ശാംഭവി ഫസ്റ്റ് റണ്ണര്‍ അപ്പും എറണാകുളം സ്വദേശി നിമ്മി കെ പോള്‍ സെക്കന്‍റ് റണ്ണറ്‍ അപ്പുമായി. ഡോക്ടര്‍ അന്ന മാര്‍ട്ടിന്‍ മിസ് ബ്യൂട്ടഫുള്‍ ഐസായും, സായൂജ്യ സദാന്ദന്‍ മിസ് ബ്യൂട്ടിഫുള്‍ സ്മൈലായും, അമൃത സുരേഷ് മിസ് ബ്യൂട്ടിഫുള്‍ മിസ് ഫോട്ടോജെനിക്കായും തിരഞ്ഞെടുക്കപ്പെട്ടു. ഇംപ്രസാരിയോ സംഘടിപ്പിച്ച മത്സരത്തിന് സിനിമാ താരം സിജോയ് വര്‍ഗീസ്, സംവിധായകന്‍ ജിബു ജേക്കബ് തുടങ്ങിയവരാണ് വിധി നിര്‍ണയിച്ചത്.
Facebook Comments

Read Previous

കോട്ടയം അതിരൂപതയിലെ വൈദികരുടെ പുതിയ നിയമനങ്ങൾ

Read Next

ഞീഴൂര്‍ പുള്ളോങ്കുഴിയിൽ മറിയക്കുട്ടി (86) നിര്യാതയായി. Live funeral telecasting available