Breaking news

കുവൈറ്റിൽ വി. എസ്തപ്പാനോസ് സഹദായുടെ തിരുനാൾ ഡിസം. 27 ന് Live telecasting available

കുവൈറ്റ്: മൈനർ ബസിലിക്ക ഓഫ് ഔർലേഡി അറബിയ പാരിഷിന്റെ ആഭിമുഖ്യത്തിൽ കുവൈറ്റിൽ  വി. എസ്തപ്പാനോസ് സഹദായുടെ തിരുനാൾ 2025 ഡിസം.27 ശനിയാഴ്ച ആഘോഷിക്കുന്നു. വൈകുന്നേരം 6.45 മുതൽ തിരുനാൾ തിരുക്കർമ്മങ്ങളായ കൊടിയേറ്റം, പ്രദക്ഷിണം, പ്രസുദേന്തി വാഴ്ച, രൂപകൂടും പൊന്നിൻ കുരിശും വെളികുരിശും വെഞ്ചിരിപ്പ്, ആഘോഷമായ വി. കുർബാന, നൊവേന, ലദീഞ്ഞ്, പരി. കുർബാനയുടെ ആശീർവാദം എന്നിവ നടക്കും. തിരുനാളിനോടനുബന്ധിച്ച് ഊട്ടു നേർച്ചയും, കല്ലും തൂവാല എടുക്കുന്നതിനും അടിമ വെക്കുന്നതിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. മുഖ്യ കാർമ്മികൻ റവ. ഫാ. ജെയ്‌സൺ  അന്തിക്കാട്ട് SDB, സഹകാർമ്മികൻ : റവ. ഫാ. നിവിൽ വർഗീസ് OFM Cap., വചന സന്ദേശം: റവ. ഫാ. അനൂബ് ഏബ്രഹാം OFM Cap.

Facebook Comments

Read Previous

ഹൈടെക് കോഴിവളര്‍ത്തല്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

Read Next

ഉഴവൂർ വെള്ളരിമറ്റത്തിൽ അന്നമ്മ (99) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE