കോട്ടയത്തിൻ്റെ സാമൂഹ്യ പശ്ച്ചാതലത്തിൻ്റെ കഥ പറയുന്ന “ കരുതൽ”’.കുടിയേറ്റങ്ങളുടെ / കുടിയേറാനുള്ള സാഹചര്യങ്ങളുടെ / കുടിയേറി വിദേശങ്ങളിലായവർ അവരുടെ നാട്ടിലെ മാതാപിതാക്കളുടെ വേദനകൾ / വെല്ലുവിളികൾ ചർച്ച ചെയ്യുന്ന സിനിമ…..
കഥയും സംവിധാനവും നായകതുല്യമായ ഒരു വേഷവും കൈകാര്യം ചെയ്തിരിക്കുന്നത് ജോമി ജോസ് കൈപ്പാറേട്ട് (മുൻ KCYL അതിരൂപതാ ജനറൽ സെക്രട്ടറി)ക്രീയേറ്റീവ് ഡയറക്ടറായും, പ്രൊഡക്ഷൻ കൺട്രോളറായും, മുഖ്യവേഷങ്ങളിൽ ഒന്നായ ഫാ. ശലമോൻ എന്ന കഥാപാത്രം ചെയ്തിരിക്കുന്ന സ്റ്റീഫൻ ചെട്ടിക്കൻ (മുൻ KCYL അതിരൂപതാ ജനറൽ സെക്രട്ടറി, KCC ക്നാനായ കൾച്ചറൽ സൊസൈറ്റി മുൻ കൺവീനർ)അമേരിക്കൻ പ്രവാസിയും ഏറ്റുമാനൂർ ഇടവകാംഗവുമായ ഷീജോ കുര്യൻ പഴേംമ്പള്ളിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും നടനുമാണ്.
രാമമംഗലം ഇടവകാംഗം റോബിൻ സ്റ്റീഫൻ പുത്തൻമണ്ണത്ത് മികച്ച ഒരു വേഷം ചെയ്തിരിക്കുന്നു കൂടാതെ കോ പ്രൊഡ്യൂസറുമാണ്.,
പ്രമുഖ നടൻ കോട്ടയം രമേശിൻ്റെ ജോഡിയായി അഭിനയിച്ചത് ഇരവിമംഗലം ഇടവകാംഗമായ രശ്മി തോമസ് അരയത്താണ് സുനിൽ സുഗതയുടെ ജോഡിയായി നായികയുടെ അമ്മയുടെ വേഷം ചെയ്തത് ഉഴവൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ നിന്നും AAP പ്രതിനിധിയായി വിജയിച്ച ഉഴവൂർ ഇടവകാംഗം സ്മിതാ ലൂക്ക് ആണ്.
ശാന്തമ്മ ഫിലിപ്പ് ആനാലിപ്പാറയിൽ ഒരു അമ്മ വേഷത്തിൽ തിളങ്ങി.
അരീക്കര ഇടവകാംഗം ബെയ്ലോൺ അബ്രാഹം വെട്ടിമറ്റത്തിൽ സിനിമയുടെ കോർഡിനേറ്ററും ഒരു ക്യാരക്ടർ ചെയ്തിട്ടുമുണ്ട്.ചുങ്കം ഇടവകാംഗങ്ങളും ഇപ്പോൾ അയർലൻ്റിൽ ജോലി ചെയ്യുന്ന അനിൽ ചേരിയിൽ, വിനോദ് ചേരിയിൽ എന്നിവരും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.ഉഴവൂർ ഇടവകാംഗങ്ങളായ ബിജിമോൾ സണ്ണി താഴത്തുതട്ടാറേട്ട്, ജിംഷാ മനീഷ് വെള്ളരിമറ്റത്തിൽ, ജോ സ്റ്റീഫൻ കിളിക്കൂട്ടിൽ, ജോസ് കൈപ്പാറേട്ട്,
പയസ്മൗണ്ട് ഇടവകാംഗം റിജേഷ് കൂറാനാൽചെറുകര ഇടവകാഗമായ അയർലൻ്റ് പ്രവാസി മാത്തൻ ,
കൂടല്ലൂർ ഇടവകാംഗവും, അമേരിക്കൻ പ്രവാസിയുമായ മാത്യൂ മാപ്പേട്ട് ഉൾപ്പെടെ നിരവധി ക്നാനായ കലാകാരൻമാർ ഈ സിനിമയുടെ മുന്നിലും പിന്നിലും ആയി പ്രവർത്തിച്ചിട്ടുണ്ട്.മൂന്നു രാജ്യങ്ങളിലായി ചിത്രീകരിച്ച ചിത്രത്തിൽ നാട്ടിലേയും, US ലേയും, അയർലൻ്റിലേയും ക്നാനായ കലാകാരൻമാർ ചിത്രത്തോട് സഹകരിച്ചിട്ടുണ്ട്.നായികയുടെ ശബ്ദം നൽകിയിരിക്കുന്ന സോനാ സിറിയക്ക് ഇഞ്ചേനാട്ടിൽ, കൂടാതെ ആൽബിൻ സാബു നടുവീട്ടീൽ, ബിനീഷ് ബേബി കൂവക്കപ്പടവിൽ, തോമസ് അരയത്ത്, സിജോ വാഴപ്പള്ളിൽ തുടങ്ങി നിരവധി പേർ ഡബിംഗ് ആർട്ടിസ്റ്റുകളായും ചിത്രത്തിൻ്റെ ഭാഗമായി.
പ്രശാന്ത് മുരളി, ഐശ്വര്യാ നന്ദൻ, മോളി പയസ്, സുനിൽ സുഖദ, കോട്ടയം രമേശ്, സിബി തോമസ്,, ഷെറിൻ സാം,, സരിതാ തോമസ്, നയനാ മിഥുൻ, ട്വിങ്കിൾ സൂര്യ, RJ സൂരജ്, തുടങ്ങിയ പ്രമുഖ താര നിര ചിത്രത്തിൽ അണിനിരന്നിട്ടുണ്ട് .
ലൊക്കേഷനുകൾ ഉഴവൂർ പള്ളി പരിസരം, LLM ഹോസ്പിറ്റൽ, സെൻ്റ് സ്റ്റീഫൻസ് കോളേജ് ഉഴവൂർ എന്നിവയും ക്നാനായ നൊസ്റ്റാൾജിയ സമ്മാനിക്കുന്നതാണ്
2026 ഫെബ്രുവരി 6ന് തീയേറ്ററുകളിൽ റിലീസായ “കരുതൽ” 10-ാം തിയതി മുതൽ അയർലൻ്റിലും പ്രദർശിപ്പിക്കും.
എല്ലാ സുമനസുകളുടേയും പിന്തുണ തേടുന്നു