Breaking news

ക്നാനായ പത്രം: ഒരു ദശാബ്ദം, ഒരു ദൗത്യം

എഡിറ്റോറിയൽ

ഒരു സമൂഹത്തിന്റെ ചിന്തയും വിശ്വാസവും ദിശയും നിർണ്ണയിക്കുന്നതിൽ മാധ്യമങ്ങൾക്ക് നിർണായക പങ്കുണ്ട്. ആ ദൗത്യം ഉത്തരവാദിത്വത്തോടെയും സത്യസന്ധതയോടെയും ഏറ്റെടുത്തുകൊണ്ട് ക്നാനായ പത്രം വിജയകരമായി തന്റെ ആദ്യ ദശാബ്ദം പൂർത്തിയാക്കിയിരിക്കുകയാണ്. ഇത് ഒരു വാർഷികാഘോഷം മാത്രമല്ല; ഒരു സമൂഹത്തിന്റെ മാധ്യമബോധത്തിന്റെ നേട്ടവുമാണ്.വാർത്തകൾ അറിയിക്കുന്നതിലുപരി, ക്നാനായ സമൂഹത്തിന്റെ ആത്മീയവും സാമൂഹികവുമായ ജീവിതത്തെ വിലയിരുത്തുകയും വഴികാട്ടുകയും ചെയ്യുന്ന ഒരു വേദിയായി ക്നാനായ പത്രം വളർന്നു. സഭാ ജീവിതത്തിലെ സംഭവവികാസങ്ങൾ, സാമൂഹിക ഉത്തരവാദിത്വങ്ങൾ, കുടുംബ–യുവജന വിഷയങ്ങൾ, സാംസ്‌കാരിക പൈതൃകം എന്നിവയെ സമതുലിതമായി അവതരിപ്പിച്ചുകൊണ്ട് പത്രം തന്റെ വ്യക്തിത്വം ഉറപ്പിച്ചു.മാധ്യമ ലോകം വേഗത്തിൽ മാറുന്ന ഈ കാലഘട്ടത്തിൽ, മൂല്യബോധം കൈവിടാതെ കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ ക്നാനായ പത്രത്തിന് കഴിഞ്ഞു. അച്ചടി മാധ്യമത്തിന്റെ ഗൗരവവും ഡിജിറ്റൽ മാധ്യമത്തിന്റെ വ്യാപ്തിയും സമന്വയിപ്പിച്ചുകൊണ്ട്, ലോകമെമ്പാടുമുള്ള ക്നാനായ സമൂഹത്തെ ഒരുമിപ്പിക്കുന്നതിൽ പത്രം നിർണായക പങ്ക് വഹിച്ചു.ഈ യാത്രയിൽ പത്രത്തിന്റെ ശക്തി അതിന്റെ വായനക്കാർക്കാണ് —അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന പത്രാധിപസമിതിയും റിപ്പോർട്ടർമാരും എഴുത്തുകാരും, അതിലുപരി വിമർശനബോധത്തോടെയുള്ള വായനക്കാരും. അവരുടെ വിശ്വാസവും പിന്തുണയും തന്നെയാണ് ക്നാനായ പത്രത്തിന്റെ യഥാർത്ഥ മൂലധനം.ഒരു ദശാബ്ദം പിന്നിടുമ്പോൾ, പിന്നോട്ടുനോക്കാനുള്ള സമയമല്ല ഇത്; മറിച്ച് മുന്നോട്ടുള്ള ദിശ കൂടുതൽ വ്യക്തമായി നിർണ്ണയിക്കാനുള്ള അവസരമാണ്. ക്നാനായ സമൂഹത്തിന്റെ ഐക്യവും വിശ്വാസവും ശക്തിപ്പെടുത്തുന്ന, സത്യസന്ധവും ധൈര്യപരവുമായ മാധ്യമപ്രവർത്തനം തുടരുമെന്ന പ്രതിബദ്ധതയാണ് ഈ എഡിറ്റോറിയൽ വീണ്ടും ഉറപ്പിക്കുന്നത്.കാലം മാറുമ്പോഴും മൂല്യങ്ങൾ നിലനിൽക്കണം. ആ നിലപാടോടെ, ക്നാനായ പത്രം തന്റെ രണ്ടാം ദശാബ്ദത്തിലേക്ക് ആത്മവിശ്വാസത്തോടെ കടന്നുചെല്ലുന്നു

2016 ജനുവരി 24 യു കെയിലെ നോട്ടി ഹാമിൽ സമുദായ രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ വച്ച് ഫാദർ ബിജു മാളിയേക്കൽ ഭദ്രദീപം കൊളുത്തി ക്നാനിയ  പത്രത്തിന്റെ ഔപചാരിതമായ തുടക്കം കുറിച്ചു.  തുടക്കത്തിൽ തന്നെ ക്നാനായ സമുദായത്തിൽ വെല്ലുവിളി ഉയർത്തിയ കാര്യങ്ങളെക്കുറിച്ച് ജനങ്ങളെ അവബോധം ഉണ്ടാക്കുവാൻ വേണ്ടി വിവിധ വാർത്തകൾ ഞങ്ങൾ പ്രസിദ്ധീകരിച്ചു തുടങ്ങി. എന്നും എപ്പോഴും ക്നാനായ സമുദായത്തിനൊപ്പം ആയിരുന്നു ക്നാനായ പത്രം.ലൈവ് ടെലികാസ്റ്റിംഗ് സാധാരണക്കാർക്ക് അഫർട്ടബിൾ അല്ലാത്ത ഒരുകാലത്ത് സാധാരണക്കാർക്ക് വേണ്ടി മിതമായ നിരക്കിൽ ലൈവ് ടെലികാസ്റ്റിംഗ് ആരംഭിക്കാൻ സാധിച്ചത് ഞങ്ങടെ ഏറ്റവും വലിയ നേട്ടമായി കാണുന്നു. അന്നേവരെയും സാധാരണ ലൈവ് ടെലികാസ്റ്റ്കൾ എന്ന് പറയുന്നത് റെക്കോർഡ് ചെയ്തിട്ട് പിന്നീട് കാണിക്കുന്ന ഒരു സംവിധാനമായിരുന്നു എന്നാൽ ക്നാനായ പത്രത്തിന് വരവോടുകൂടി തൽസമയ സംപ്രേഷണങ്ങൾ അന്നേരം തന്നെ ടെലികാസ്റ്റ് ചെയ്യുവാൻ ഞങ്ങൾക്ക് സാധിച്ചു. അത് പിന്നീട് മറ്റു മാധ്യമങ്ങളും മാതൃകയാക്കിയായിരുന്നു . പിന്നീടങ്ങോട്ട് ക്നാനായ സമുദായത്തിൽ ബുദ്ധിമുട്ട് അനുവദിക്കുന്നവർക്ക് ഒരു സ്വാന്തനമാകുവാനും പ്രളയ കാലത്ത് സഹായം എത്തിക്കുവാനും ഒക്കെ ഞങ്ങൾക്ക് സാധിച്ചത് നിങ്ങളുടെ ഓരോരുത്തരുടെയും അകമഴിഞ്ഞ പിന്തുണയും സഹായവും ഒന്നുകൊണ്ടുമാത്രമാണ് . ക്നാനായ സമുദായത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുവാനായി ഞങ്ങൾ നടത്തിയ അവാർഡ് നൈറ്റ് ഒരു വൻ വിജയമായിരുന്നു . സമുദായത്തിന് അകത്തുനിന്നും പുറത്തുനിന്നും വന്ന വെല്ലുവിളികളെ വായനക്കാരുടെ മുന്നിലെത്തിക്കുവാൻ ഞങ്ങൾ ഈ പത്തുവർഷക്കാലം ശ്രമിച്ചിട്ടുണ്ട്. ക്നാനായ സമുദായത്തിന്റെ പ്രമുഖ വ്യക്തിത്വങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ വേണ്ടി
അവരെ കുറിച്ചുള്ള വിശദമായ റിപ്പോർട്ടുകളും അഭിമുഖങ്ങളും 10 വർഷക്കാലം ക്നാനായ പത്രത്തിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ക്നാനായ സംഘടനകളുടെ ഔദ്യോഗിക ന്യൂസുകളും കോട്ടയം രൂപതയുടെ ഒഫീഷ്യൽ ന്യൂസുകളും എന്നും ജനങ്ങൾ അറിഞ്ഞു കൊണ്ടിരുന്നത് ക്നാനായ പത്രത്തിലൂടെയാണ് . ഈ നേട്ടങ്ങളെല്ലാം കൈവരിക്കുവാൻ സാധിച്ചത് വായനക്കാരായ ഓരോരുത്തരുടെയും അകമഴിഞ്ഞ പിന്തുണ ഒന്നുമാത്രമാണ്. ഈ കഴിഞ്ഞ 10 വർഷക്കാലം വായനക്കാർക്ക് വേണ്ടി എല്ലാവർഷവും തികച്ചും സൗജന്യമായി കലണ്ടറുകൾ ഇറക്കുവാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. ഇന്ന് ലൈവ് ലൈവ് ടെലികാസ്റ്റിംഗിൽ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളാണ് ക്നാനായ പത്രം ഉപയോഗിക്കുന്നത്. ഏറ്റവും ക്ലാരിറ്റിയോട് കൂടിയും നിങ്ങളുടെ വിരൽത്തുമ്പിൽ ഞങ്ങളുടെ ലൈവ് ടെലികാസ്റ്റുകൾ എത്തിക്കുവാൻ ഞങ്ങൾ ശ്രമിക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ UKKCA കൺവെൻഷനുകൾകെസിവൈഎല്ലിന്റെ വിവിധ വടംവലി മത്സരങ്ങൾ തൽസമയമായി നിങ്ങളുടെ മുന്നിലെത്തിക്കുവാൻ ഞങ്ങൾക്ക് സാധിച്ചു എന്നത് വളരെ അഭിമാനമായി കാണുന്നു.

ക്നാനായ പത്രം ഇപ്പോൾ ലോകം എമ്പാടും നിന്നും ലൈവ് ടെലികാസ്റ്റുകൾ നടത്തികൊണ്ടിരിയ്‌ക്കുന്നത് അഭിമാനകരമായ ഒരു നേട്ടമായി ഈ പത്താംവാർഷികത്തിൽ ഞങ്ങൾ കാണുകയാണ് .അമേരിക്കയിലെ അറ്റ്ലാന്റയിൽ നിന്നും തോമസ് കല്ലാടൻ ക്നാനായ പത്രത്തിന്റെ പ്രതിനിധിയായി നിന്നുകൊണ്ട് ലൈവ് ലെലികാസ്റ്റിംഗ് നടത്തുന്നു ,അതോടപ്പവും സന്തോഷ് മേക്കര ക്നാനായ പത്രത്തിന്റെ പ്രതിനിധിയായി ലൈവ് ടെലികാസ്റ്റിംഗുകൾ നിയന്ത്രിക്കുന്നു .നാട്ടിൽ ഉടനീളം ലൈവ് ടെലികാസ്റ്റിംഗ് നിയന്ത്രിക്കുന്നത് ക്നാനായ പത്രം പി ആർ ഓ  യും കഴിഞ്ഞ 10 വർഷങ്ങളായി ക്നാനായ പത്രത്തിനൊപ്പം നെടുംതൂണായി ചേർന്ന് പ്രവർത്തിക്കുന്ന അരുൺ പഠപുരക്കൽ & ടീമാണ് .അതോടൊപ്പം ക്നായായ പത്രത്തിന്റെ ഈ പത്തു വർഷത്തെ യാത്രയിൽ ഞങ്ങൾക്ക് വേണ്ട നിർദേശങ്ങളും സേവനങ്ങളും തന്നു കൊണ്ടിരിക്കുന്ന മാത്യു ജേക്കബ് പുളിക്കത്തൊട്ടിയിൽ ,ജോഷി പുലിക്കുട്ടിൽ ,അബ്രാഹം നടുവത്ര ,ഷിബി പഴയമ്പള്ളിയിൽ ,ഞങ്ങളെ സാമ്പത്തികമായി പിന്തുണ നൽകി കൊണ്ടിരിക്കുന്ന അലൈഡ് ഫിനാഷ്യൽ സർവീസ് ,ചാക്കോ കോട്ടെജ്സ് ,ഏലൂർ കൺസൾട്ടൻസി എന്നിവരെ ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുകയാണ് .ഒരിക്കൽ കുടി ഞങ്ങളെ എന്നും സ്നേഹിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട വായനക്കാർക്ക് നന്ദിയുടെ നറുമലരുകൾ അർപ്പിച്ചുകൊണ്ട് …….

Facebook Comments

Read Previous

ഹ്യുസ്റ്റൺ : മറ്റക്കര കവലക്കൽ തോമസ് നിര്യാതനായി

Read Next

ജൂബിലി വർഷത്തിൽ യു കെ കെ സി എ യെ നയിക്കുവാൻ മാത്തുക്കുട്ടി ആനകുത്തിക്കലും ജോബി ജോസഫും