അരീക്കര സെന്റ് റോക്കീസ് ഇടവക ദേവാലയത്തിൽ കഴിഞ്ഞ ഒരു വർഷമായി വിവിധ പരിപാടികളോടെ ആചരിച്ചുവന്ന ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവക ദിനാചരണം സംഘടിപ്പിച്ചു.
കോട്ടയം അതിരൂപത വികാരി ജനറൽ ഫാദർ തോമസ് ആനിമൂട്ടിലിന്റെ കാർമികത്വത്തിൽ ഉള്ള വിശുദ്ധ കുർബാനയോടെ ഇടവക ദിനാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് പാരിഷ് ഹാളിൽ വച്ച് നടന്ന പൊതുസമ്മേളനം ഇടവക വികാരി ഫാദർ കുര്യൻ ചൂഴുകുന്നേലിന്റെ അധ്യക്ഷതയിൽ വികാരി ജനറൽ ഉദ്ഘാടനം ചെയ്തു.
അരീക്കര ഇടവകാംഗങ്ങളുടെ സ്നേഹവും ഐക്യവും വിളിച്ചോതുന്ന നിരവധിയായ കർമ്മ പരിപാടികളും, ഇടവകാംഗങ്ങൾ എല്ലാവരും ചേർന്ന് ഒരുക്കിയ സ്നേഹവിരുന്നും, വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന സഹോദരങ്ങളുടെ സഹകരണത്തോടെ സ്നേഹ ഭവനം പൂർത്തിയാക്കിയതും എല്ലാം ജൂബിലി ആഘോഷത്തിലൂടെ പൊതുസമൂഹത്തിന് നൽകുന്ന സന്ദേശങ്ങൾ ആണെന്ന് അദ്ദേഹം പറഞ്ഞു.
ജൂബിലി ആഘോഷ കമ്മിറ്റികളുടെ ജനറൽ കൺവീനർ കെ സി എബ്രഹാം കൊണ്ടാടംപടവിൽ, ജോയിന്റ് കൺവീനർ സ്റ്റിമി വിൽസൺ പുത്തൻപുരക്കൽ, എന്നിവർ പ്രസംഗിച്ചു. ഇടവകയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നിരവധി കലാപരിപാടികൾ സംഘടിപ്പിക്കുകയും, കഴിഞ്ഞ ഒരു വർഷമായി നടന്നുവന്ന ആർട്സ്, സ്പോർട്സ് മത്സരങ്ങളിൽ വിജയികൾ ആയവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
ഇടവകാംഗങ്ങളുടെ സ്നേഹ കൂട്ടായ്മയിൽ ഒരുക്കിയ സ്നേഹവിരുന്ന് ആസ്വദിച്ചതിനുശേഷമാണ് ഇടവകാംഗങ്ങൾ എല്ലാവരും വീടുകളിലേക്ക് തിരികെ പോയത്.
ബ്രദർ സൈൻ മരോട്ടി കൂട്ടത്തിൽ, ഇടവകയിലെ സിസ്റ്റേഴ്സ്, കൈകാരന്മാർ, മതാധ്യാപകർ, വിവിധ കമ്മിറ്റികളുടെ കൺവീനർമാർ, വാർഡ് ക്യാപ്റ്റൻമാർ, വിവിധ സംഘടന ഭാരവാഹികൾ, വിദ്യാർത്ഥി പ്രതിനിധികൾ, വിവിധ കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

അരീക്കര സെന്റ്. റോക്കീസ് ഇടവക ദേവാലയത്തിലെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഇടവക ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത വികാരി ജനറൽ ഫാദർ തോമസ് ആനിമൂട്ടിൽ നിർവഹിക്കുന്നു.
ഇടവക വികാരി ഫാദർ കുര്യൻ ചൂഴുകുന്നേൽ,
സ്റ്റിമി വിൽസൺ, ജോണിസ് പാണ്ടിയാംകുന്നേൽ, സിറിയക്ക് ചാഴികാടൻ, സിസ്റ്റർ റജിസ്, ജിനോ തട്ടാറു കുന്നേൽ, എബ്രഹാം കൊണ്ടാടം പടവിൽ, ബ്രദർ സൈബിൻ മരോട്ടി കൂട്ടത്തിൽ, ജിബി പരപ്പനാട്ട്, അഭിഷേക് കീഴെട്ടുകുന്നേൽ എന്നിവർ സമീപം.