യുകെയിലെ ക്നാനായ കത്തോലിക്കരുടെ കൂട്ടായ്മയായ UKKCA-യുടെ ബേസിംഗ്സ്റ്റോക്ക് യൂണിറ്റിൽ (BKCA) 2026-2027 വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. Basingstoke Knanaya Catholic Association -ന്റെ പുതിയ പ്രസിഡന്റായി സിബി ജോസഫ് പുളിക്കീൽ, സെക്രട്ടറിയായി സിജോ കൊല്ലാംപറമ്പിൽ, ട്രഷററായി ടിജോ ടോമി വടക്കെപ്പൊട്ടെങ്കുഴിയിൽ എന്നിവരെയാണ് തെരഞ്ഞെടുത്തത്. വൈസ്പ്രസിഡന്റായി ബിജു കണ്ടാരപ്പിള്ളിൽ, ജോയന്റ്സെക്രട്ടറിയായി ഷാലു ലോബൊ വെട്ടുകല്ലേൽ, ഇൻറ്റേണൽ ഓഡിറ്ററായി രാജേഷ് ബേബി വരിക്കോലിൽ, KCYL ഡയറക്ടർമാരായി ബെൽസിൻ ജോസ് ചേന്നാട്ട്, അനു ജസ്റ്റിൻ താന്നിച്ചുവട്ടിൽ, വുമൺസ് ഫോറം ഭാരവാഹികളായി ബിജി ബിനോയി പുത്തൻപുരയിൽ, ടീന എൽവിൻ നാരമംഗലത്ത്, പ്രോഗ്രാം കോർഡിനേറ്ററായി ജിനുമോൾ ജിജോ മുള്ളൻകുഴിയിൽ, എന്നിവരെ തെരഞ്ഞെടുത്തു. UKKCA-യുടെ യുവജനസംഘടനയായ
UKKCYL-ന്റെ പ്രസിഡന്റായി ആഗ്നസ് തോമസ്,
സെക്രട്ടറിയായി ലെയോൺ ബിജു, ട്രഷററായി ഡിയോൺ ജോബി, വൈസ്പ്രസിഡന്റായി ജുവാന ജോസ്, ജോയിന്റ് സെക്രട്ടറിയായി ക്രിസ്റ്റൽ ബിനോയി, ജോയിന്റ് ട്രഷറററായി ഏഞ്ചൽ സിബി എന്നിവരെയും തെരഞ്ഞെടുത്തു.