Breaking news

ക്നായിത്തൊമ്മൻ്റെ ഓർമ്മകളിൽ ദീപ്തമായ പുതിയ ഭരണസമിതിയുടെ ആദ്യ നാഷണൽ കൗൺസിലിന് വേദിയായി UKKCA ആസ്ഥാന മന്ദിരം

മാത്യു പുളിക്കത്തൊട്ടിയിൽ

PRO UKKCA

യൂണിറ്റുകളിലെ പുതിയ ഭാരവാഹികൾ സംഘടനയുടെ ഭാവി പരിപാടികളുടെ രൂപരേഖ തയ്യാറാക്കാനൊത്തുചേർന്ന നാഷണൽ കൗൺസിൽ ക്നായിത്തൊമ്മൻ ഓർമ്മദിനാചരണത്തിനും വേദിയായി.2026-27 വർഷങ്ങളിൽ UKKCA യുടെ നാഷണൽ കൗൺസിൽ അംഗങ്ങളായി തെരെഞ്ഞെടുക്കപ്പെട്ടവരുടെ ആദ്യ നാഷണൽ കൗൺസിലായിരുന്നു നടന്നത്. ആദ്യ നാഷണൽ കൗൺസിൽ തന്നെ കുടിയേറ്റ കുലപതി ക്നായിത്തൊമ്മൻ്റെ ഓർമ്മ ദിനാചരണത്തിനും വേദിയായത് ഏറെ പുതുമയായി.

ബന്ധങ്ങളെ മറക്കാത്തവർ എന്നറിയപ്പെടുന്ന ക്നാനായക്കാർ എന്തുകൊണ്ടോ മറന്ന ക്നാനായ ഗോത്ര പിതാവിൻ്റെ സ്മരണ ക്നാനായ സമൂഹത്തിന് തിരിച്ചു നൽകിയത് UKKCA എന്ന മഹാ പ്രസ്ഥാനമാണ്.UKKCA നടത്തിയിരുന്ന ക്നായിത്തൊമ്മൻ ഓർമ്മദിനാചരണം പുതിയ ഭരണസമിതിയും തുടരുന്നത് ഗോത്രപിതാവിൻ്റെ ഓർമ്മകളെ കടലിലൊഴുക്കാതെ ശക്തമായ നിലപാടുകളിലൂടെ ക്നാനായ സമൂഹം യാത്ര തുടരുന്നു എന്നതിൻ്റെ നാന്ദികുറിക്കയ്ക്കലായിരുന്നു. 72 കിലോ തൂക്കമുള്ള വെങ്കലപ്രതിമാ സ്ഥാപനം UKKCA നടത്തിയതാണ് നാട്ടിലെ ദേവാലയങ്ങളിൽ ക്നായിത്തൊമ്മൻ പ്രതിമകൾ ഉയരുന്നതിന് കാരണമായത്.

പുതിയ നാഷണൽ കൗൺസിൽ അംഗങ്ങൾ ഒത്തുചേർന്ന് പ്രതിഞ്ജ ചൊല്ലി ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണത്തിന് മിഴിവേകി.UKKCA ഭാരവാഹികളായ മാത്തുക്കുട്ടി ആനകുത്തിയ്ക്കൽ,ജോബി ജോസഫ് നാരകത്തിനാംകുന്നേൽ,അബ്രഹാം ഫെലിക്‌സ് നടുവിലെപ്പറമ്പിൽ,ലിനുമോൾ ചാക്കോ മൂശാരിപ്പറമ്പിൽ, അനൂപ് അലക്സ് ആട്ടുകുന്നേൽ, മോൻസി തോമസ് തെങ്ങേലിമണ്ണിൽ സിബി തോമസ് കണ്ടത്തിൽ, സിറിൾ പനംകാല എന്നിവർ മാർച്ച് 7 ന് നടന്ന ക്നായിത്തൊമ്മൻ ഓർമ്മദിനാചരണത്തിനും പ്രഥമ നാഷണൽ കൗൺസിലിനും നേതൃത്വം നൽകി.

Facebook Comments

Read Previous

സംക്രാന്തി പുത്തൻപറമ്പിൽ സുനിൽ ചെറിയാൻ (54, യു.കെ.) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE