UKയിലെ എല്ലാ ക്‌നാനായഭവനങ്ങളിലും പിതാമഹൻ ക്നായിത്തോമായുടെ ഫോട്ടോകൾ എത്തിയ്ക്കുന്നതിന്റെ ആദ്യപടിയായി ആയിരം ക്നായിത്തൊമ്മൻ ഫോട്ടോകൾ 20മത് കൺവൻഷനിൽ വിതരണം ചെയ്യുന്നു
മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA മഹത്തായ ഭൂതകാലത്തെക്കുറിച്ചുള്ള സമ്പന്നമായ സ്മരണകളാണ്, ക്നാനായക്കാരെ സ്വവംശ വിവാഹനിഷ്ഠയിൽ തുടരാൻ പ്രേരിപ്പിയ്ക്കുന്നത്. വിശ്വാസികളുടെ സമൂഹമായ സഭയിൽ ഹൃദയ-രക്ത-വൈകാരിക ബന്ധങ്ങളിലൂടെ ഒന്നുചേരുന്ന സമുദായമായി ക്‌നാനായ ജനം ഒത്തുചേരുന്നു. വംശീയത്തനിമയുടെ വൈകാരിക ബോധം ശക്തമായ ഐക്യത്തിത്തിനാണ് ക്നാനായക്കാരന് പ്രേരണയാവുന്നത്. വേറിട്ടുനിൽക്കുന്നതിൽ ഇടകലരാത്തതിൽ അഭിമാനം കൊള്ളുന്ന…