
മ്രാല സെന്റ് പീറ്റര്‍ & പോള്‍ ദൈവാലയത്തിന്റെ ഒരു വര്‍ഷമായി നടന്നു വരുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടെ പ്രൗഡോജ്വല സമാപനം. 2024 ആഗസ്റ്റ് 15 നു മാതൃ ഇടവകയായ തൊടുപുഴ ചുങ്കം പള്ളിയില്‍ നിന്നാരംഭിച്ച ദീപശിഖാപ്രയാണത്തോടെ ആരംഭിച്ച് കോട്ടയം അതിരൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ച ഒരു വര്‍ഷം നീണ്ടു നിന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കാണ് സമാപനമായത്. ആഗസ്റ്റ് 16, 17 തിയതികളില്‍ നടത്തപ്പെട്ട സമാപന ചടങ്ങുകള്‍ ജനപങ്കാളിത്തം കൊണ്ടും വൈവിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. 16 ാം തിയതി കോതമംഗലം രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ജൂബിലി കുര്‍ബാന അര്‍പ്പിച്ചു ഫാ ജയിംസ് പനച്ചിക്കല്‍, ഫാ ജിസ്‌മോന്‍ മരങ്ങാലില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്നു നടന്ന സമ്മേളനം ശ്രീ ഡീന്‍ കുര്യാക്കോസ് എം.പി. ഉത്ഘാടനം ചെയ്തു. മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ ജയിംസ് പനച്ചിക്കല്‍ ആശംസകള്‍ നേര്‍ന്നു. വിവിധ മേഖലകളില്‍ വൈദക്ത്യം തെളിയിച്ച ഇടവകയിലെ പ്രമുഖരെ വേദിയില്‍ ആദരിച്ചു. സ്‌നേഹവിരുന്നിനെ തുടര്‍ന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കലാ പരിപാടികള്‍ നടന്നു. യോഗത്തിന് വികാരി ഫാ. ഷാജി പൂത്തറ സ്വാഗതവും ജൂബിലി കമ്മറ്റി ജോയിന്റ് കണ്‍വീനര്‍ ശ്രീ ജിനു എടുര്‍ നന്ദിയും പറഞ്ഞു. 17 ഞായറാഴ്ച ജൂബിലി സ്മാരകമായി നിര്‍മ്മിച്ച രണ്ടു ഭവനങ്ങളുടെവെഞ്ചരിപ്പ് കര്‍മ്മം മാര്‍ ജോര്‍ജ് പള്ളിപ്പറമ്പില്‍ നിര്‍വ്വഹിച്ചു. മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന പൊന്തിഫിക്കല്‍ കുര്‍ബാനക്കു മാര്‍ ജോര്‍ജ് പള്ളിപ്പറമ്പില്‍, ഫാ ജോണ്‍ ചേന്നാക്കുഴി, ഫാ ഷാജു ചാമപ്പാറ, ഫാ സ്റ്റീഫന്‍ മുടക്കോടില്‍എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. യുവജനങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ ഫ്‌ലാഷ് മോബ് ശ്രദ്ധേയമായി. തുടര്‍ന്നു നടന്ന ജൂബിലി ഘോഷയാത്രയില്‍ യൂണീഫോം അണിഞ്ഞ വിവിധ സംഘടനാംഗങ്ങള്‍ കുടകളും പേപ്പല്‍ ഫ്‌ലാഗുകളും കരങ്ങളിലേന്തി നീങ്ങിയത് ചരിത്രമായി. വിശിഷ്ടാതിഥികളെ നൃത്തത്തിന്റെ അകമ്പടിയോടെ എതിരേറ്റു. സ്‌നേഹവിരുന്നിനെ തുടര്‍ന്നു ക്‌നായി തൊമ്മന്‍എന്ന ചരിത്രനാടകം നടത്തപ്പെട്ടു. ജൂബിലി സമാപന പരിപാടികള്‍ക്ക് ഫാ ഷാജി പൂത്തറ, അനൂപ് മുല്ലപ്പള്ളില്‍, സണ്ണി പച്ചിക്കര, നിമ്മിച്ചന്‍ വടക്കുംചേരില്‍, ജിനു എടൂര്‍, സി. ജിന്‍സി SVM, സിന്ധു പുതുക്കുളം, റൈജി ജിനു സംഘടനകളുടെ ഭാരവാഹികള്‍ പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.