റവ. ഫാദർ ജോർജ് കുരിശുംമൂട്ടിൽ കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ
കോട്ടയം അതിരൂപതയിലെ ക്നാനായ മലങ്കര സമൂഹത്തിന്റെ വികാരിജനറലായി 2019 മുതൽശുശ്രുഷ ചെയ്തുകൊണ്ടിരിക്കുന്ന കുരിശുംമൂട്ടിൽ ബ. ജോർജച്ചനെ കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപ്പാപ്പ നിയമിച്ചു. നിയുക്ത മെത്രാൻ കറ്റോട് സെന്റ് മേരിസ് മലങ്കര ക്നാനായ കത്തോലിക്കാ ഇടവക കുരിശുംമൂട്ടിൽ പരേതരായ അലക്‌സാണ്ടർ, അച്ചാമ്മ ദമ്പതികളുടെ…