
ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ കാത്തലിക്ക് റീജിയണിലെ വിവിധ ഇടവകളിലെ സൺഡേ സ്‌കൂൾ അധ്യയന വർഷത്തിന് ഈ ആഴ്ച്ചകളിൽ തുടക്കമാകുന്നു. 2025 -2026 അധ്യയന വർഷത്തിന്റെ റീജിയണൽ തലത്തിലുള്ള ഉദ്ഘാടനം വികാരി ജനറാളും റീജിയണൽ ഡയറക്ടറുമായ ഫാ. തോമസ് മുളവനാൽ നിർവഹിക്കും. റീജിയണൽ വിശ്വാസ പരിശീലന ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ മുഖ്യ പ്രഭാഷണം നടത്തും. ചിക്കാഗോ സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ ആഗസ്റ്റ് 24-നാണ് ഉദ്ഘാടന പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
Facebook Comments