ചിക്കാഗോ സെൻറ് മേരിസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ ദശവത്സര വനിതാദിനാഘോഷത്തിന്റെ ഭാഗമായി കേരളത്തിലെ 101 വനിതകൾക്കായി ഏർപ്പെടുത്തുന്ന സ്വയം തൊഴിൽസംരഭത്തിന് സഹായമായി തയ്യൽ മെഷീനും പരിശീലനവും നല്കുന്നതിന് ആവശ്യമായ ഫണ്ട് കൈമാറി . ഈ പദ്ധതിക്ക് ഇടവകയിലെ ലീജിയൺ ഓഫ് മേരീ , പ്രയർ ഗ്രൂപ്പ് , വിമൺസ് മിനിസ്ടി തുടങ്ങിയ കൂട്ടായ്മകളുടെ കീഴിലുള്ള എല്ലാവനീതകളുടെയും സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത് . ഇതിന്റെ ഉദ്ഘാടനകർമ്മം മാർച്ച് 8 തിയതീ ഞായറാഴ്ച ദശവത്സര സാമൂഹ്യ പ്രവർത്തന സംരഭങ്ങളുടെ കോർഡിനേറ്റർമാരായ ജോസ് പിണർക്കയിൽ ,ഫ്രാൻസിസ്സ് കിഴക്കേക്കുറ്റ് , ബിനീ തെക്കനാട്ട് , ജൂലി കൊരട്ടിയിൽ എന്നിവരുടെ സാന്നിധ്യത്തിൽ അസിസ്റ്റന്റ് വികാരി ഫാ: ബിൻസ് ചേത്തലിൽ നിർവ്വഹിച്ചു. പാരീഷ് എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടിയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കി.