Breaking news

യു കെ കെ സി എ ബിർമിങ്ഹാം യുണിറ്റ് സംഘടിപ്പിച്ച ഫാമിലി ഫോട്ടോ മത്സരത്തിൽ ബിജു മടക്കക്കുഴിയും കൂടുംബവും ഒന്നാം സമ്മാനം നേടി

യൂ കെ കെ സി എ യിലെ സ്ഥിര സാന്നിദ്ധ്യവും ഏറ്റവും വലിയ യൂണിറ്റുകളിൽ ഒന്നുമായ ബര്മിങ്ഹാം ക്നാനായ കത്തോലിക് അസോസിയേഷൻ ഈ ലോക്ക് ഡൌൺ കാലഘട്ടത്തിൽ യൂണിറ്റിലെ അംഗങ്ങൾക്കായി സംഘടിപ്പിച്ച ആദ്യ മത്സരത്തിൽ (Traditional Old Style Christian Family Photo Competition) UKKCA മുൻ പ്രസിഡന്റ് ശ്രീ ബിജു മടുക്കക്കുഴിയും കുടുംബവും ഒന്നാം സമ്മാനത്തിന് അർഹരായി .

രണ്ടാം സമ്മാനം ശ്രീ സിറിയക് ചാഴികാട്ടും ശ്രീ അഭിലാഷ് മൈലാപ്പറമ്പിലും പങ്കുവച്ചു .ശ്രീ സണ്ണി തറപ്പേൽ പ്രോൽസാഹന സമ്മാനത്തിന് അർഹനായി .

കലാമൂല്യം കൊണ്ടും ആശയ സമ്പുഷ്ടത കൊണ്ടും മികവ് പുലർത്തിയ കുടുംബ ഫോട്ടോകൾ ഒന്നിനൊന്നു മികച്ചതായിരുന്നു . പ്രസ്‌തുത മത്സരത്തിന്റെ സമ്മാനങ്ങൾ സ്പോൺസർ ചെയ്തതു ബര്മിങ്ഹാം യൂണിറ്റിൽ പെട്ട ശ്രീ ജോൺ മുളയിങ്കലും ശ്രീമതി രേഖ തോമസ് പാലകനും ആയിരുന്നു .

ബര്മിങ്ഹാം യൂണിറ്റിന്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് മുൻ UKKCA സെക്രട്ടറി എബി നെടുവാമ്പുഴയും സിനു മുപ്രാപ്പള്ളിയും സാന്റോ കീഴാറ്റൂകുന്നേലും അടങ്ങുന്ന കമ്മറ്റിയാണ് .

Facebook Comments

knanayapathram

Read Previous

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ തുണിസഞ്ചി വ്യാപന പദ്ധതിക്ക്‌ തുടക്കമായി

Read Next

കാരുണ്യദൂത് പദ്ധതി ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കി

Most Popular