
ഷിൻസൺ മാത്യു കവുങ്ങുംപാറയിൽ
എല്ലാവർഷവും വളരെ വിപുലമായ നടത്തപ്പെടുന്ന യുകെ ഉഴവൂർ സംഗമം ഈ വർഷം ലെസ്റ്ററിൽ വച്ച് നവംബർ 15ന് നടത്തപ്പെടുന്നു. സംഗമത്തിനുള്ള രജിസ്ട്രേഷൻ തുടങ്ങിയതായും നല്ല രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത് എന്നും ചെയർമാൻ ജോണി കുന്നുംപുറം അറിയിച്ചു. യുകെയുടെ ഹൃദയഭാഗമായ ലെസ്റ്ററിൽ വച്ച് ഒരു ദിവസത്തെ സംഗമം ആണ് ഈ വർഷം നടത്തപ്പെടുന്നത് എന്നും, രജിസ്ട്രേഷൻ മുതൽ അവസാനത്തെ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പ് വരെ വിവിധയിനം സമ്മാനങ്ങൾ ഉൾപ്പെടുത്തി കൊണ്ടാണ് ഈ വർഷത്തെ സംഗമം നടത്താനായി കമ്മറ്റി അംഗങ്ങൾ തയ്യാറെടുക്കുന്നത് എന്ന് ചീഫ് കോഡിനേറ്റർ ടോജോ എബ്രഹാം അറിയിച്ചു. വളരെ ചിലവ് കുറച്ചും യുകെയിലുള്ള ഓരോ ഉഴവൂർക്കാർക്കും എത്തിച്ചേരാനും ഒപ്പം നന്നായി ആഘോഷിക്കുന്നതിനുമായി ആണ് ലെസ്റ്ററിൽ ഈ വർഷം സംഗമം അരങ്ങേറുന്നത്. സംഗമത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികളാണ് പ്രവർത്തിച്ചു വരുന്നതെന്ന് ചീഫ് കോഡിനേറ്റർ ടോജോ എബ്രഹാം അറിയിച്ചു. ഇനിയും ഈ വർഷത്തെ ഉഴവൂർ സംഗമത്തിന് രജിസ്ട്രേഷൻ ചെയ്യാത്തവർ എത്രയും പെട്ടെന്ന് രജിസ്ട്രേഷൻ നടത്തണമെന്ന് കമ്മിറ്റി അംഗങ്ങൾ എല്ലാ ഉഴവൂർക്കാരോടും ആഹ്വാനം ചെയ്യുന്നു. ഇത് ഒരു അറിയിപ്പായി സ്വീകരിക്കണമെന്നും സ്ംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ടോജോ എബ്രഹാമിനെ (07985281376) സമീപിക്കുക.