Breaking news

കാത്തിരിപ്പിന് വിരാമം 22 മത് യു കെ കെ കെ സി എ കൺവെൻഷൻ നാളെ . ആയിരക്കണക്കി്ന് ക്നാനായക്കാരെക്കൊണ്ട് ടെൽഫോർഡ് കൺവെൻഷൻ നഗർ നിറഞ്ഞു കവിയും. തുടർച്ചയായി ആറാം വർഷവും കൺവെൻഷൻ തൽസമയം ക്നാനായ പത്രത്തിൽ

ബന്ധുമിത്രാദികളെ കാണുവാനും സ്വന്തക്കാരെ കാണുവാനും അയൽക്കാരെ കാണുവാനുമുള്ള യു കെ യിലെ ക്നാനായക്കാരുടെ ഒരു വർഷത്തെ കാത്തിരിപ്പിന്റെ അവസാനമാവുകയാണ് നാളെ .ചരിത്രത്തിലെ ഏറ്റവും വലിയ കൺവൻഷൻ നഗരിയായിരിക്കും  22മാത്  കൺവെൻഷൻ നടക്കുന്ന ഇത്തവണത്തെ  ടെൽഫോർഡ് ഇൻ്റർനാഷണൽ സെന്റർ .എക്കാലത്തേയും വിശാലമായ കൺവൻഷൻ വേദിയുടെ പ്രൗഡിയിൽ രക്തം രക്തത്തെ തിരിച്ചറിയുന്ന കലർപ്പില്ലാത്ത സമുദായ സ്നേഹത്തിൻറെ അവകാശികൾ യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സംഗമത്തിനായി  നാളെ ടെൽഫോർഡ്   ഇന്റർനാഷണൽ കൺവെൻഷൻ സെൻറ്റിൽ  ഒത്ത് ചേരും .ആറായിരം പേർക്ക് ഇരിപ്പിടമൊരുക്കുന്ന, ആയിരങ്ങളെ സാക്ഷിയാക്കുന്ന അപൂർവ്വവേദിയുടെ അസുലഭ അവസരമാണ് ഈ പ്രാവശ്യം കൺവെൻഷനിൽ എത്തുന്ന ക്നാനായക്കാർക്ക് ലഭിക്കുന്നത്.നട വിളിയും മാർത്തോമനും തിരയടിയ്ക്കുന്ന മഹാസാഗരമായി മാറുംനാളെ കൺവെൻഷൻ സെൻ്റർ .ഇതിനോടകം ടെൽഫോർഡും പരിസര പ്രദേശങ്ങളിലും ഉള്ള് വീടുകളും ഹോട്ടലുകളും ക്നാനായക്കാരെ കൊണ്ടു നിറഞ്ഞിരിക്കുകയാണ്. ഒരിക്കൽ എങ്കിലും കൺവെൻഷൻ കുടിയവർ പിന്നീട് ഒരിക്കലും  UKKCA കൺവെൻഷൻ മുടക്കാറില്ല കാരണം അത്രയും പ്രധാനപ്പെട്ടതാണ് ക്നാനായകാർക്ക് യു കെ കെ സി എ  കൺവെൻഷനുകൾ .

UKKCA കൺവൻഷൻ വേദിയിൽ ഏവരും നാളെ കാത്തിരിക്കുന്ന ഒന്നാണ്  ക്നാനായ യുവജനങ്ങൾ അരങ്ങുകീഴടക്കുന്ന  സ്വാഗതന്യത്തം. നൂറിലധികം ക്നാനായ യുവജനങ്ങളെ ഒരേ വേദിയിൽ അണിനിരത്തി,നൃത്തരൂപങ്ങളുടെ സങ്കലനത്തിലൂടെ പ്രേക്ഷകരുടെ മനസ്സുകളെ കീഴടക്കുന്ന ഈ വർഷത്തെ വെൽക്കം ഡാൻസ് ഏവരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത് .നാളത്തെ ക്നാനായ കൺവൻഷനിൽ കലാപരിപാടികൾ കമനീയമാക്കാൻ സിനിമാതാരം ടിനി ടോമും സംഘവും അവതരിപ്പിയ്ക്കുന്ന സ്‌റ്റേജ് ഷോ ഉണ്ടായിരിക്കും.നിരവധി സിനിമകളിലൂടെ മലയാളിപ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് ടിനി ടോം. സിനിമയിലൂടെ മാത്രമല്ല, മിമിക്രിയിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനാണ് ടി നി ടോം. നാളത്തെ UKKCA കൺവൻഷനിൽ ചിരി മഴ ചെയ്യിക്കാനെത്തുന്ന ടിനി ടോമിനൊപ്പം കൺവൻഷൻ ഉത്സവമാക്കാൻ മറ്റ് കലാകാരൻമാരുമുണ്ട്.പിന്നണി ഗായികയും അവതാരികയുമായ ഗ്രേഷ്യ അരുൺ, performing സിംഗർ നിയാസ്, അവതാരകനും ഗായകനും നടനും ആയ അറഫാത്ത്, performing സിംഗർ ലിജിൻ, പ്രശസ്ത വയലിൻ കലാകാരൻ അഭിജിത്, keytar player എന്നിവരാണ് ടിനി ടോമിന്റെ  സംഘത്തിലുള്ളത് .

കേരള ജലവിഭവ വകുപ്പു മന്ത്രിയും ഇടുക്കി നിയോജക മണ്ഡലം പ്രതിനിധിയുമായ റോഷി അഗസ്റ്റ്യൻ UKKCA കൺവൻഷനിൽ പങ്കെടുക്കുന്നു. ഏറെ ജനകീയനും സൗഹൃദങ്ങൾ കാത്തുസൂക്ഷിയ്ക്കാൻ എന്നും ശ്രദ്ധിയ്ക്കുന്ന ആളുമായ റോഷി അഗസ്റ്റ്യൻ കേരള കോൺഗ്രസ്സ്(എം) ലെ ഏറ്റവും പ്രമുഖരായ നേതാക്കളിലൊരാളാണ്.കണ്ണൂർ ജില്ലയിലെ അലക്സ് നഗറിലും,മടമ്പത്തും, രാജപുരത്തുമൊക്കെ സംഘടിതമായി കുടിയേറിയ ക്നാനായക്കാർക്ക് മറക്കാനാവാത്ത ഒരു വൈദികനാണ് ജയരാജ് അച്ചൻ.കുടിയേറ്റക്കാരോട് ചേർന്ന് നിന്ന്, അവരുടെ ഭാഗമായി, അവരോടൊപ്പം ക്നാനായക്കാരുടെ പുരോഗതിയ്ക്കു വേണ്ടി പ്രയത്നിച്ച ജയരാജ്അച്ചൻ 22മത് UKKCA കൺവൻഷനിൽ ക്നാനായക്കാരെ അഭിസംബോധന ചെയ്യുമ്പോൾ എല്ലാവരും അച്ഛന്റെ വാക്കുകൾക്കായി കാതോർത്തിരിക്കുകയാണ് .ആഗോള ക്നാനായ സമൂഹം നാളെ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന UKKCA കൺവൻഷനിൽ പങ്കെടുക്കാൻ KCCNA പ്രസിഡൻറ് ജയിംസ് ഇല്ലിക്കലും ഉണ്ടായിരിക്കും . സ്വന്തം പ്രയ്നം ഒന്നു കൊണ്ടു മാത്രം Kent & Medway NHS & Social Care Trust ൽ ഒരു Band 5 Mental Health Nurse നിന്ന് Head of Nursing Position വരെ എത്തുകയും , അതോടൊപ്പം Ashford ന്റെ  മണ്ണിൽ ഒരു Cricket club & വടംവലി team ഉണ്ടാക്കുവാൻ മുൻനിരയിൽ നിന്ന് നയിക്കുകയും ചെയ്ത് തന്നിലെ നേതൃത്വ പാടവം തെളിയിച്ച സോജൻ. സേവനം തന്റെ ജോലിയിൽ മാത്രവല്ല പൊതു ജീവിതത്തിലും വേണ മെന്ന ഉറച്ച നിലപാടോടെ Ashford ലെ Labour party ൽ ചേരുകയും വളരെ ചുരുങ്ങിയ കാലം കൊണ്ട് കൂട്ടുകാർക്കെന്ന പോലെ നാട്ടുകാരുടെയും പാർട്ടിയുടെയും കണ്ണിലുണ്ണി ആയവൻ . Council election ൽ വൻ വിജയം കൈവരിച്ചപ്പോൾ തുടർന്നു വന്ന Parliment election ന് മറ്റൊരു സ്ഥാനാർത്ഥിയെ തേടേണ്ടെന്ന് Labour Party നേതൃത്വം തീരുമാനിച്ചതിൽ ഒട്ടും അതിശയോക്തിയില്ല ,കാരണം അതായിരുന്നു സോജൻ ജോസഫ് എന്ന കറതീർന്ന സാമൂഹികസേവകൻ . തന്നിൽ പാർട്ടി അർപ്പിച്ച വിശ്വാസം സ്വയം ഏറ്റെടുത്ത് Ashford ന് ചരിത്രത്തിൽ ആദ്യമായി Labour MP സ്ഥാനം നേടിയെടുത്തവൻ . കൂട്ടുകാർക്ക് ചങ്കാണെങ്കിൽ നാട്ടുകാർക്ക് പ്രിയപുത്രൻ . എളിമയുടെ മകുടോദാഹരണവും സൗഹ്യദങ്ങൾക്ക് വലിയ വില കൊടുക്കുന്നയാളുമായ സോജൻ ജോസഫ് MP UKKCA കൺവൻഷൻ നാളത്തെ പൊതുയോഗത്തെ അഭിസംബോധന ചെയ്യുംഈ വര്ഷം പബ്ലിക് കമ്മിറ്റി സംഘടിപ്പിച്ച ഹലോ UKKCA കൺവൻഷൻ ലൈവ് പരിപാടിയും, സെൻട്രൽ കമ്മിറ്റി നടത്തിയ ആവേശം പടർത്തിയ റീൽസ് മത്സരവുമൊക്കെ കൺവൻഷൻ ലഹരി ക്നാനായക്കാരിൽ നിറയ്ക്കുവാൻ സഹായിച്ചു

 

എല്ലാ വർഷവും സമയമാവുമ്പോൾ കൺവൻഷൻ ലഹരി ക്നാനായക്കാർക്കിടയിൽ കത്തി  പടരുന്ന കാഴ്ചയാണ് കാണുന്നത്. ഉരുൾപൊട്ടലിലെ മീനച്ചിലാറുപോലെ അണകെട്ടിനിർത്താനാവാത്ത ആവേശവുമായി ക്നാനായക്കാർ ഓടിയെത്തുന്ന കാഴ്ച്ച യൂറോപ്പിലെ പ്രവാസിസമൂഹത്തിലെ എന്നും  വേറിട്ട കാഴ്ച്ച തന്നെയാണ്. ഈ വർഷം  യൂണിറ്റുകളിൽ നിന്നും കോച്ചുകളിലെത്തുന്നവരുടെ എണ്ണത്തിൽ റിക്കോർഡ് വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.22 മത് കൺവൻഷനിലെത്തി നിൽക്കുന്ന UKKCA കൺവൻഷനുകളിൽ ഓരോ വട്ടവുമുള്ള പങ്കാളികളുടെ എണ്ണത്തിലെ അഭൂതപൂർവ്വമായ വർദ്ധനയുടെ ഗണിതശാസ്ത്രം സംഘാടകർക്കുപോലും മനസ്സിലാവുന്നില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ കൂടുതൽ വിശാലമായ വേദികൾക്കുവേദിയുള്ള അന്വേഷണം തുടർക്കഥയാണ്.കെൻറിലെ ബ്രോംപ്റ്റൺ അക്കാഡമിയിൽ നിന്നും, മാൽവൺ ഹിൽസിലേയ്ക്കും അവിടെനിന്ന് വിശാലമായ ബഥേൽ കൺവൻഷൻ സെൻററിലും കൺവൻഷനെത്തി. രണ്ടാംവട്ടം പകുതിപേരെ പോലുമുൾക്കൊള്ളാതെ ബെഥേൽ കൺവൻഷൻ സെൻ്റർ തിങ്ങിനിറഞ്ഞപ്പോഴാണ് കൺവൻഷൻ ജോക്കി ക്ലബ്ബിലെത്തിയത്. 19മത് കൺവൻഷനിൽ ടിക്കറ്റെടുത്തവരിൽ അനേകം പേർ ജോക്കിക്ലബ്ബിൻ്റെ ഉള്ളിലൊന്ന് കയറാൻ പോലുമാവാതെ തിക്കും തിരക്കുമായി സ്ഥിതിഗതികൾ കൈവിട്ട് പോകുമെന്ന അവസ്ഥയിലാണ് കൺവൻഷൻ ജോക്കി ക്ലബ്ബിൽ നിന്നും സ്‌റ്റോൺ ലീ പാർക്കിലെത്തിയത്. എന്നിട്ടും വേലിയേറ്റത്തിലെ തിരകളെപ്പോലെ, മോട്ടോർ വേ ബ്ലോക്ക് ചെയ്യപ്പെടുമെന്ന അവസ്ഥയിൽ പോലീസ് ഇടപെടുമെന്ന അവസ്ഥയിലായ സ്‌റ്റോൺ ലീ പാർക്ക് കൺവൻഷനു ശേഷം കഴിഞ്ഞ വര്ഷം നടത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ കൺവൻഷൻ വേദിയായ ടെൽഫോർഡ് ഇൻറർനാഷണൽ സെൻട്രൽ  തന്നെയാണ് ഈ വർഷത്തെ കൺവെൻഷന് തിരി തെളിയുന്നത്.മുമ്പെങ്ങുമില്ലാത്ത ആവേശവുമായി 23 കോച്ചുകളാണ് നാളെ കൺവെൻഷൻ സെന്റർ ലക്ഷ്യമാക്കി കുതിക്കുന്നത്.

നാഷണൽ കൗൺസിലിന്റെയും സെൻട്രൽ കമ്മിറ്റി  അംഗങ്ങളുടെയും മാസങ്ങൾ നീണ്ട പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി കൺവെൻഷന്റെ സുഗമമായ  വിജയത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞിരിക്കുകയാണ് . 22മത് കൺവൻഷന് നാളെ തിരി തെളിയുമ്പോൾ   അൽമായ ശബ്ദത്തിൻറെ കരുത്തുമായി കൺവൻഷന് സിബി കണ്ടത്തിൽ, സിറിൾ പനംകാല, റോബി മേക്കര, ഫിലിപ്പ് പനത്താനത്ത്, ജോയി പുളിക്കീൽ, റോബിൻസ് പഴുക്കായിൽ, ലൂബി വെള്ളാപ്പള്ളി, മാത്യു പുളിക്കത്തൊട്ടിയിൽ എന്നിവരുടെ നേതൃത്വത്തിലെ വിവിധ കമ്മറ്റികൾ ഊർജ്ജസ്വലമായി പ്രവർത്തിച്ചതിന്റെ പരിണിതഫലമാണ് ഒരുക്കങ്ങൾ എല്ലാം ഇത്ര മനോഹരമായി പൂർത്തിയാക്കാൻ സഹായിച്ചത്. കൺവെൻഷന്റെ പിന്നിലെ നൂറുകണക്കിന് കമ്മിറ്റിക്കാരുടെ വിശദമായ റിപ്പോർട്ട് താഴെ കൊടുക്കുന്നു.

ഈ വർഷത്തെ കൺവെൻഷൻ വിശേഷങ്ങൾ അതാത് സമയങ്ങളിൽ യു കെയിലെ ക്നാനായക്കാരിൽ എത്തിച്ച് കമ്മറ്റിയായിരുന്നു പബ്ലിസിറ്റി കമ്മിറ്റി.കൺവൻഷൻ വിശേഷങ്ങൾ ക്നാനായക്കാരിലെത്തിയ്ക്കാനും കൺവൻഷന് പ്രചരണം നൽകാനുമായി രൂപീകൃതമായ പബ്ലിസിറ്റി കമ്മറ്റി സജീവമായി പ്രവർത്തിച്ചു വന്നിരുന്നു . പ്രവാസലോകമുറ്റുനോക്കുന്ന ക്നാനായ വിസ്മയത്തിന്-ഓരോ ക്നാനായക്കാരൻ്റെയും അഭിമാനമായ കൺവൻഷന്റെ   വാർത്തകൾക്കായി കാത്തിരിയ്ക്കുന്നത് ക്നാനായക്കാർ മാത്രമല്ല. വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളുമായും പുതുപുത്തൻ ആശയങ്ങളുമായും പ്രവർത്തനം തുടരുന്ന പബ്ലിസിറ്റി കമ്മറ്റിക്ക് നേതൃത്വം നൽകുന്നത് UKKCA വൈസ് പ്രസിഡൻറ് ഫിലിപ്പ് പനത്താനത്താണ്. ജോബി ഐത്തിൽ,അനൂപ് അലക്സ്, ബെൻ മുക്കാട്ടിൽ,ലിനുമോൾ ചാക്കോ,ഫെനി ഫ്രാൻസിസ്, അനീഷ് ജോസഫ്, അനൂപ് ബേബി,അനൂപ് ജോസഫ്,നോബിൾ ഫിലിപ്പ്,,ജോസി ജോസഫ് എന്നിവരാണ്.

സ്തുതിഗീതങ്ങളുയർത്താൻ, ബലിപീഠമൊരുക്കാൻ, ദിവ്യബലിയ്ക്കായി ഒരുങ്ങിയ ലിറ്റർജികമ്മറ്റിയംഗങ്ങൾ അനുഗ്രഹങ്ങൾ അനവരതം ചൊരിഞ്ഞ് കാത്തു പരിപാലിച്ച ദൈവത്തിന് സ്തുതിയും ആരാധനയുമർപ്പിച്ച് ദിവ്യബലിയോടെ വാർഷിക കൺവൻഷൻ ആരംഭിയ്ക്കാൻ ലിറ്റർജി കമ്മറ്റി തയ്യാറായിരിക്കുകയാണ് . കേരളത്തിലെ ക്രൈസ്തവ വിശ്വാസത്തിന് കരുത്തേകാൻ കൊടുങ്ങല്ലൂരിലെത്തിയ ക്നായിത്തോമായുടെ മക്കൾ ആരാധനയ്ക്ക് ഏറ്റവും യോഗ്യനായ വൻറെ മുമ്പിൽ മുട്ടുമടക്കിക്കൊണ്ട് ദിവ്യബലിയ്ക്കായ്അണിചേർന്നുകൊണ്ട് പതിവുപോലെ വാർഷിക കൺവൻഷനായി നാളെ അണിചേരും ,UKKCAജോയൻ്റ് സെക്രട്ടറി ജോയി പുളിക്കീലാണ് ലിറ്റർജി കമ്മറ്റിയുടെ കൺവീനർ. റോയി മാത്യു,ചാക്കോച്ചൻ, ബേബി അബ്രഹാം,സന്തോഷ് ലൂക്കോസ്,ജസ്റ്റിൻ ജോസഫ്, സെലീന സജീവ്, സുവി കുരുവിള, പ്രീതി ജോമോൻ, അനു സിജോ എന്നിവരാണ് ലിറ്റർജി കമ്മറ്റിയംഗങ്ങൾ.

 

അതിഥികളെ ആരതിയുഴിഞ്ഞ് ആനയിക്കുന്ന, അതിഥികളെ ദേവൻമാരായി കരുതുന്ന ഭാരതസംസ്കാരം സ്വഭാവത്തിൽ അലിഞ്ഞു ചേർന്നവർ, അതിഥി സൽക്കാരത്തിൽ എന്നും ഏറെ മുന്നിൽ നിൽക്കുന്നവരുടെ കൺവൻഷനിലെത്തുന്ന വിശിഷ്ട വ്യക്തികളെയും അതിഥികളെയും ഹൃദയപൂർവ്വം സ്വീകരിയ്ക്കാൻ റിസപ്ഷൻ കമ്മറ്റിയൊരുങ്ങി.ഉക്കക്ക അഡ്വൈസർ മാത്യു പുളിക്കത്തൊട്ടിയിൽ കൺവീനറായ റിസപ്ഷൻ കമ്മിറ്റിയിൽ ,ബീന ജോമോൻ,ചാർളി ചാക്കോ, ബിജോ ചാമംകണ്ടയിൽ,ജിബി നന്ദികുന്നേൽ, ജോസ് തോമസ്, സ്‌റ്റാൻലി തോമസ്, സിനി ജിബി, അലക്സ് ചാലായിൽ, ഷിജോ മുളയാനിക്കൽ എന്നിവരാണ് റിസപ്ഷൻ കമ്മറ്റിയംഗങ്ങൾ.

 

ഒരുമയുടെ മക്കൾ ഒറ്റക്കെട്ടാണെന്ന് വിളിച്ചോതി ജപമാലയിലെമണി മുത്തുകൾ പോലെ ഒരുമിച്ച്ചേരുന്ന ukka സമുദായ കൺവൻഷൻ റാലിക്കായി അരയും തലയും മുറുക്കി റാലിക്കമ്മറ്റിയംഗങ്ങൾ.ഓരോ കൺവൻഷനിലേയും ജന പങ്കാളിത്തത്തിൻ്റെ നേർക്കാഴ്ച്ചയാണ് കൺവൻഷൻ റാലി അഭിമാനമുയർത്തിപ്പിടിക്കാനുംകിരീടം നേടിയെടുക്കാനും’കിരീടം നില നിർത്താനും അന്യാദൃശ്യമായ ആവേശത്തോടെ അലകടലായി ആരവങ്ങളുമായി ആവേശപൂർവ്വം പങ്കെടുക്കുന്ന ക്നാനായ സഖുദായ റാലി ലോകമെങ്ങുമുള്ള പ്രവാസനാട്ടിലെ ക്നാനായമക്കളുടെ ചരിത്രത്തിൽ ഇടം നേടിയ അത്ഭുതക്കാഴ്ച്ച തന്നെയാണ്.പ്രഗൽഭരും നേതൃപാടവം തെളിയിച്ചവരുമാണ് ഈ വർഷത്തെ റാലിക്കമ്മറ്റിയംഗകളായി UKKCA മുൻ ജനറൽ സെക്രട്ടറിയും ഇപ്പോഴത്തെ അഡ്വൈസറുമായ ലുബി മാത്യൂസ് ആണ് റാലികമ്മറ്റിക്കു നേതൃത്വം നൽകുന്നത് .ജയൻ ജോസഫ്,ഷാജി തോമസ്,സ്റ്റീഫൻ പ്ലാനിക്കുംപറമ്പിൽ,ലിനീഷ് ലൂക്കോസ്,രശ്‌മി ജയിംസ്, തങ്കച്ചൻ കൊച്ചാപ്പള്ളിൽ,സാൻ്റോ ജേക്കബ്ബ്, സിനു തോമസ്, ഷാജു കുടിലിൽ,മഹേഷ് അലക്സ്,സോളമൻ ജോസ് എന്നിവരാണ്റാലിക്കമ്മറ്റിയംഗങ്ങൾ.

 

UKKCA കൺവൻഷനിലെത്തുന്നവരുടെ കണ്ണിനും കാതിനും ഇമ്പമേകുന്ന ഉന്നതനിലവാരമുള്ള കലാപരിപാടികൾ സമ്മാനിയ്ക്കാൻ welcome dance and cultural program കമ്മറ്റി . കൺവൻഷൻ കഴിഞ്ഞ് നിറഞ്ഞ മനസ്സുമായി കുടുംബത്തിലെ മുഴുവൻ അംഗങ്ങളും മടങ്ങണം എന്നതാണ് കൾച്ചറൽ പ്രോഗ്രാം കമ്മറ്റിയുടെ ലക്ഷ്യം.സിനിമാ നടനും,മിമിക്രി കലാകാരനും, മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരവുമായ ടിനി ടോമും സംഘവും അവതരിപ്പിയ്ക്കുന്ന മെഗാഷോ കൺവൻഷൻ കലാപരിപാടികളുടെ മാറ്റ് കൂട്ടും. കൺവൻഷൻ entry പാസ് മാത്രമുപയോഗിച്ച് കുടുംബസമേതം ഒരു സ്റ്റേജ് ഷോയും ആസ്വദിയ്ക്കാൻ കൾച്ചറൽ പ്രോഗ്രാം കമ്മറ്റി അവസരമൊരുക്കുന്നു.സ്വാഗതനൃത്തത്തിൻ്റെ കൊറിയോഗ്രഫി നിർവ്വഹിയ്ക്കുന്നആർച്ച അജിത്ത് UKKCA കൺവൻഷനിലെ പുതുമുഖമാണ്. കുട്ടികളെ ക്ഷമയോടെ കേൾക്കുന്ന, സ്നേഹത്തോടെ ചുവടുകൾ പറഞ്ഞുകൊടുക്കുന്ന നൃത്താധ്യാപിക കുട്ടികൾക്ക് പുതുമയായിരുന്നു.UKKCA ജോയിന്റ്   ട്രഷറർ ശ്രീ റോബിൻസ് പഴുക്കായിലാണ് സ്വാഗതനൃത്തത്തിൻ്റെയും കലാപരിപാടികളുടെയും കമ്മറ്റിയുടെ കൺവീനർ.ജെഫിൻ കുഴിപ്പിള്ളിൽ,ഡേവിഡ് അബ്രഹാം,ബോബൻ ഇലവുങ്കൽ,ജോബി ജോസ്, സോണിയ ലൂബി,ജിമ്മി കുന്നശ്ശേരിൽ,ജോയൽ ടോമി,ജിജോ അബ്രഹാം, ഷാൻറു കൊച്ചാപ്പിള്ളിയിൽ, ജൂബി എം ചാക്കോ, മനോജ് പൂതൃക്കയിൽ എന്നിവരാണ് കമ്മറ്റിയംഗങ്ങൾ.

 

UKKCA കൺവൻഷൻ്റെ രജിസ്ട്രേഷൻ ടീം വൻ ജനാവലിയുടെ സാന്നിധ്യത്തെ ഒഴുക്കുമുറിയാതെ കൺവൻഷൻ സെന്റെൽ എത്തിയ്ക്കാനായി തയ്യാറാവുന്നു. ട്രഷറർ റോബി മേക്കരയാണ് രജിസ്ട്രേഷൻ കമ്മറ്റി പ്രവർത്തനങ്ങളുടെ ചുമതല വഹിയ്ക്കുന്നത്. തികഞ്ഞ കലാ കാരനും നാടകനടനും സംവിധായകനുമെന്ന നിലയിൽ കലാപരിപാടികളുടെയും സ്വാഗത നൃത്തത്തിന്റെയും അധികചുമതല കൂടി മുൻ കൺവൻഷനിൽ വഹിച്ചിരുന്ന റോബി ഇക്കുറി രജിസ്ട്രേഷനിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയാണ്.കഴിഞ്ഞ കൺവൻഷനിൽ പങ്കെടുക്കേണ്ടിയിരുന്ന മജീഷ്യൻ മുതുകാടിന് അഭൂതപൂർവ്വമായ ജനബാഹുല്യം മൂലം കൺവൻഷൻ വേദിയിലെത്താൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവന്നതും, ടെൽഫോർഡ് ഇൻ്റർ നാഷണൽ സെന്റെറിലെ തിരക്ക് ഗതാഗതതടസ്സമായി നീണ്ട് മോട്ടോർവേ പോലും സ്തംഭിയ്ക്കുന്ന നിലയിലായി പോലീസ് ഇടപെട്ടതുമൊക്കെ മുന്നിൽകണ്ട് വൻ ക്രമീകരണങ്ങളാണ് രജിസ്ട്രേഷൻ കമ്മറ്റിഏർപ്പെടുത്തുന്നത്.കൺവൻഷൻ സെൻ്ററിൽ യാതൊരു രജിസ്ട്രേഷനും ടിക്കറ്റ് വിൽപ്പനയുമില്ലാതെയാവുന്ന കൺവൻഷനിൽ യൂണിറ്റ് കളിൽ നിന്നും ടിക്കറ്റ് എടുക്കാതെ എത്തുന്നവരെ ഗതാഗതതടസ്സമുണ്ടാക്കാതെ മടക്കി വിടാനും രജിസ്ട്രേഷൻ കമ്മറ്റിയംഗങ്ങൾ ശ്രദ്ധിയ്ക്കുന്നതാണ്.കൺവൻഷൻ ദിവ്യബലിയിൽ പങ്കെടുക്കാൻ ആദ്യത്തെ ആൾ എത്തുന്നതിനു മുമ്പേ തന്നെ കൺവൻഷൻ കവാടത്തിലെത്താൻ ഒരുകൺവൻഷൻ ദിവസം മുഴുവൻ പ്രവേശന കവാടത്തിൽ ചെലവഴിയ്ക്കാൻ, സംഘടനയ്ക്ക് വേണ്ടി ത്യാഗം സഹിയ്ക്കാനും ദാഹം മറക്കാനും തയ്യാറായ തികഞ്ഞ സംഘടനാ സ്നേഹികളെയാണ് കമ്മറ്റിയംഗങ്ങളായി നാഷണൽ കൗൺസിൽ തെരെഞ്ഞെടുത്തിരിയ്ക്കുന്നത്. അവർഡൈമാസ് വെള്ളാപ്പള്ളി(ചോട്ടു), ബിനീഷ് പെരുമാപ്പാടം, സാബു മാളിയേക്കത്തറ,സണ്ണി ലൂക്കോസ്,വിനോദ് മാണി,ജിജി അബ്രഹാം, കാസ്പർ മാത്യു,ടിറ്റു ചിറയിൽ, തോമസ് കുനാനിക്കൽ എന്നിവരാണ്.

UKKCA കൺവെൻഷൻ കൺവെൻഷന്റെ പ്രധാന ആകർഷണമായ പബ്ലിക് മീറ്റിങ്ങ് വളരെ ഭംഗിയായി നടത്തുവാൻ വേണ്ടുന്ന ക്രമീകരണങ്ങൾ നടത്തുന്നതിനുള്ള അവസാന പരിശ്രമത്തിലാണ് പബ്ലിക് മീറ്റിങ്ങ് കമ്മറ്റി . UKKCA ജനറൽ സെക്രട്ടറി സിറിൾ പനംകാല കൺവീനർ ആയ കമ്മറ്റിയിൽ അദ്ദേഹത്തോടൊപ്പം ചേർന്ന് നിന്ന് പ്രാസംഗികരുടെ വാക്കുകളെ വരികൾക്കിടയിലൂടെ കടന്നുചെന്ന് വിമർശിയ്ക്കാനായി ലൈവ് വീഡിയോകൾ പലവട്ടം കണ്ട് ഹൃദിസ്തമാക്കുന്നവർക്ക് മാത്രമല്ല, സംഘടനാ നേത്യത്വത്തിൻ്റെ നിലപാടുകൾ അറിയാൻ ആഗ്രഹിയ്ക്കുന്നവർക്കും പൊതു സമ്മേളനം ഏറെ പ്രാധാന്യമേറിയതാണ്. മള്ളുവച്ച വിമർശനങ്ങളും മുള്ളുകളെ അരിഞ്ഞിടുന്ന മറുപടികളുമായി പൊതുസമ്മേളനം ആയിരങ്ങൾ നിശബ്ദരായിരുന്ന് കാതോർക്കാറുള്ള കൺവൻഷൻ പൊതുയോഗമേറെ പ്രധാനപ്പെട്ടതാണ്; ജനറൽ സെക്രട്ടറി തന്നെ പൊതുസമേമളനത്തിൻ്റെ ചുമതല ഏറ്റെടുക്കുന്നതും അതുകൊണ്ടാണ്.പെരുമാറ്റത്തിൽ സ്നേഹവും സൗമ്യതയും പ്രകടിപ്പിയ്ക്കുമ്പോൾ, ശത്രുക്കളെപ്പോലും കീഴടക്കുന്ന വിനയഭാവം കൂടപ്പിറപ്പാവുമ്പോഴും സംഘടനയ്ക്കെതിരെയുയരുന്ന വിമർശനങ്ങൾക്ക് ഏറ്റവും സുന്ദരമായി മറുപടികൊടുത്ത് കഴിഞ്ഞ രണ്ട് കൺവൻഷനുകളിലും താരമായ സിറിൾ പനംകാല തന്നെയാണ് ഇപ്രാവശ്യവും പബ്ലിക് മീറ്റിംഗിന്റ് ചുമതല വഹിയ്ക്കുന്നത്. ഒരു ജനറൽ സെക്രട്ടറി തുടർച്ചയായി മൂന്നു കൺവൻഷനുകളിൽ ഒരേ ചുമതല വഹിയ്ക്കുന്നത് ഇതാദ്യമാണ്. എഴുതിതയ്യാറാക്കിയത് വായിച്ചല്ല ആനുകാലിക സംഭവങ്ങളെ കോർത്തിണക്കി വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന പനംകാലയുടെ പ്രസംഗങ്ങൾ ഹർഷാരവങ്ങളോടെയാണ് കേൾവിക്കാർ ഏറ്റെടുക്കാറുള്ളത്.ജനറൽ സെക്രട്ടറി എന്ന നിലയിൽ കൺവൻഷൻ്റെ മുഴുവൻ കാര്യങ്ങളിലും ശ്രദ്ധ പതിപ്പിയ്ക്കേണ്ടതുകൊണ്ട്, പ്രഗൽഭരായ,കറ കളഞ്ഞ സമുദായ സ്നേഹികളായ, മികച്ച സംഘാടകരെന്നനിലയിൽ കഴിവു തെളിയിച്ചവരാണ് സെക്രട്ടറിയോടൊപ്പം കൈ കോർക്കുന്നത്. അബ്രഹാം ഫെലിക്സ്, തോമസ് പാലകൻ, മാത്തുക്കുട്ടി ആനകുത്തിയ്ക്കൽ,ടോജി കുര്യൻ, ആഷിഷ് ജോസഫ്, അനിൽ മാത്യു, ജിനു സിറിയക്ക്, ഡോണി ഓലിക്കമുറിയിൽ ജിജു ഫിലിപ്പ് എന്നിവരാണ് പബ്ലിക്ക് മീറ്റിംഗ് കമ്മറ്റിയംഗങ്ങൾ

 

UKKCA കൺവെൻഷന് എത്തുന്നവർക്ക് ആവശ്യമായ ഭക്ഷണം ക്രമീകരിക്കുന്നതിനായി വിപുലമായ ഫുഡ് കമ്മറ്റിയാണ് ഇത്തവണ സജ്ജമാക്കിയിരിക്കുന്നത് .ടെൽഫോർഡ് ഇന്റർനാഷണൽ സെന്ററിലെ കേറ്ററിംഗ് ടീമിന്റെ നേതൃത്വത്തിലാണ് ഇത്തവണ ഭക്ഷണ സ്റ്റാളുകൾ പ്രവർത്തിക്കുന്നത് . പതിവിൽ നിന്നും വ്യത്യസ്തമായി ഇംഗ്ലീഷ് ഇന്ത്യൻ വിഭവങ്ങൾ ആണ് എവർക്കുമായി ഒരുക്കിയിരിക്കുന്നത് . വലിയ ഈവെൻറുകൾ നടത്തി പരിചയം ഉള്ള ടീമാണ് ടെൽ ഫോർഡ് ഇന്റർനാഷണൽ സെന്ററിലെ കേറ്ററിംഗ് ടീം . ഇത്തവണ കാർഡ് പേയ്മെന്റ് മാത്രമേ ഫുഡ് കൗണ്ടറുകളിൽ സ്വീകരിക്കുകയുള്ളൂ എന്ന് അറിയിക്കുന്നു, ക്യാഷ് സെയിൽ ഉണ്ടായിരിക്കുന്നതല്ല . കേറ്ററിംഗ് ടീമിനെ സഹായിക്കുന്നതിനായി UKKCA ജോയിന്റ് സെക്രട്ടറി ജോയി പുളിക്കീൽ നയിക്കുന്ന ഫുഡ് കമ്മിറ്റിയിൽ കുഞ്ഞുമോൻ മാത്യു, ജോസ് പരപ്പനാട്ട്,ലിജോമോൻ അബ്രഹാം, അഭിലാഷ്, സിബി തോപ്പിൽ, ലാലു തോമസ്,ജയിംസ് ജോസഫ്,മനു, ജിം ജോൺ, ആൻസി സജി, അലക്സ് ചാണ്ടി എന്നിവരാണ് മാറ്റ് കമ്മറ്റിയംഗങ്ങൾ.

ക്നാനായ പത്രവും സന്തോഷത്തിലാണ്. കാരണം കഴിഞ്ഞ ആറു വർഷങ്ങളായി തുടർച്ചയായി UKKCA കൺവെൻഷൻ തൽസമയം ഞങ്ങടെ പ്രിയ വായനക്കാരിലേക്ക് എത്തിക്കുന്നതിലേക്ക് വളരെ ചാരിതാർത്ഥ്യമുണ്ട് കാരണം യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ UKKCA കൺവെൻഷൻ എല്ലാ ക്നാനായക്കാരെ പോലെ തന്നെ ക്നാനായ പത്രത്തിനൂം പ്രധാനപ്പെട്ടതാണ്.. മുൻവർഷങ്ങളിൽ പോലെ തന്നെ രാവിലെ 9 മണി മുതൽ കൺവൻഷന്റെ എല്ലാ മനോഹര ദൃശ്യങ്ങളും നിങ്ങളിലേക്ക് എത്തിക്കുവാൻ എല്ലാ സജീകരണങ്ങളും പൂർത്തിയായി കഴിഞ്ഞിരിക്കുന്നു. ക്നാനായ പത്രം മാനേജ് ഡയറക്ടേഴ്സ് എല്ലാവരും രാവിലെ മുതൽ കൺവെൻഷൻ സെൻററിൽ ഉണ്ടാവും. ക്നാനായ പത്രത്തിന്റെ ഫേസ്ബുക്ക് പേജിൽ കൂടെയും ക്നാനായ പത്രത്തിന്റെ യു ട്യൂബ് ചാനലിലും കൺവൻഷൻ തത്സമയം കാണാവുന്നതാണ്.ukkca കൺവെൻഷൻ ലൈവായി നിങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ക്നാനായ പത്രത്തോടൊപ്പം ലൈവ് ടെലികാസ്റ് സ്പോൺസർ ചെയ്തിരിക്കുന്നത് Chacko Cottages Grimsby Licolnshire ,Hoexuk Legal (ഒരു മലയാളി സംരംഭം )  ,Care crew ,Gia travels ,Ealoor Consultancy PVT LTD ,Elite Malabar തുടങ്ങിയ യു കെയിലെ ലീഡിങ് കമ്പനികളാണ് .അവരോടുള്ള ക്നാനായ പത്രത്തിന്റെ നന്ദിയും കടപ്പാടും ഈ അവസരത്തിൽ അറിയിക്കുകയാണ്

Facebook Comments

Read Previous

ബെല്‍ജിയം ക്‌നാനായ കാത്തലിക് കുടിയേറ്റം ഒന്‍പതാമത് വാര്‍ഷികം ജൂലൈ 9 ന് LIVE TELECASTING AVAILABLE

Read Next

ഞീഴൂർ പൊട്ടംകുഴിയിൽ ജോസഫ് പി.റ്റി. (ജോയി- 63) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE