Breaking news

ഹൂസ്റ്റനില്‍ ക്‌നാനായ സമുദായ അംഗം ഡീക്കന്‍ ശുശ്രൂഷാ പൗരോഹിത്യത്തിലേക്ക്

മിസ്സോറി സിറ്റി: അമേരിക്കയിലെ ഹൂസ്റ്റനില്‍, സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ സമൂഹാംഗമായ മാത്യു അബ്രാഹം വാലുചിറ, ഡീക്കന്‍ ശുശ്രൂഷാ പൗരോഹിത്യത്തിലേക്ക് അഭിഷിക്തനായി. ജൂണ്‍ 21-ന് സെന്റ് ആഞ്ചലാ മെരിച്ചീ കത്തോലിക്കാ പള്ളിയില്‍ വച്ച്, ഗാല്‍വെസ്റ്റന്‍ ഹൂസ്റ്റന്‍ അതിരൂപതയുടെ കര്‍ദിനാള്‍ ഡാനിയേല്‍ ഡിനാര്‍ഡോയുടെ മുഖ്യകാര്‍മികത്വത്തിലും കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ സഹകാര്‍മികത്വത്തിലും ആയിരുന്നു ശുശ്രൂഷ ചടങ്ങുകള്‍.

ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസും ക്‌നാനായ റീജിയന്റെ ഡയറക്ടറുമായ ഫാ. തോമസ് മുളവനാല്‍, ഹൂസ്റ്റന്‍ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക ഫൊറോന വികാരി ഫാ. അബ്രഹാം മുത്തോലത്ത്, സഹ വികാരി ഫാ. ജോഷി വലിയവീട്ടില്‍ എന്നിവരും സന്നിഹിതരായിരുന്നു.

ഡീക്കന്‍ മാത്യു കഴിഞ്ഞ ആറുവര്‍ഷമായി പിതാക്കന്മാരുടെ അനുമതിയോടുകൂടി ഹൂസ്റ്റനിലെ സെന്റ് മേരിസ് സെമിനാരിയിലും സെന്റ് തോമസ് യൂണിവേഴ്‌സിറ്റിയിലുമായി ശുശ്രൂഷയ്ക്കുവേണ്ടിയുള്ള ഒരുക്കത്തിലും പഠനത്തിലും ആയിരുന്നു. ഡീക്കന്‍ കരിങ്കുന്നം സ്വദേശിയാണ്. കോട്ടയം രൂപതയുടെ ചുങ്കം, കരിങ്കുന്നം, മരിയഗിരി പീരുമേട് സ്‌കൂളുകളിലായിരുന്നു വിദ്യാഭ്യാസം. തുടര്‍ന്ന് എന്‍ജിനീയറിംഗ് ബിരുദം നേടി. അമേരിക്കയില്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിംഗില്‍ ഉപരിപഠനത്തിനുശേഷം ആജിലെന്റ് ടെക്‌നോളജിസ് എന്ന കമ്പനിയില്‍ ജോലി ചെയ്തുവരവെയാണ് ശുശ്രൂഷാമേഖലയിലേക്ക് കടക്കുന്നത്. കുമരകം വാലുചിറ പരേതനായ എബ്രഹാമിന്റെയും (റിട്ട. അദ്ധ്യാപകന്‍) കദളിമറ്റത്തില്‍ കുടുംബാംഗം മറിയക്കുട്ടിയുടെയും (റിട്ട. അദ്ധ്യാപിക) ഏക മകനാണ്. ഭാര്യ സാലി കൂടല്ലൂര്‍ തേക്കുനില്‍ക്കുന്നതില്‍ (കൈതമറ്റത്തില്‍) കുടുംബാംഗം. മക്കള്‍: ആല്‍ബര്‍ട്ട്, ആന്‍ഡ്രു, ഓസ്റ്റിന്‍, അലീന.

Facebook Comments

Read Previous

ഇടവക ദിനത്തിനായി ഒരുങ്ങി ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക

Read Next

സി.എയില്‍ ഉന്നത വിജയം