Breaking news

വിജയവീഥിയിൽ മിന്നുന്ന ബർമിങ്ഹാം അമ്പരപ്പിക്കുന്ന തീരുമാനവുമായി ടെൽഫോർടിലേക്ക്

Pink and purple soft blurry halftone pattern vector gradient illustration background

ജോഷി പുലിക്കൂട്ടിൽ

ഇംഗ്ലണ്ടിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ UKKCA യുടെ വാര്‍ഷിക കണ്‍വന്‍ഷനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ആദിഥേയരായ ബര്‍മിങ്ഹാം ക്‌നാനായ കാത്തലിക് അസോസിയേഷന്‍ (BKCA) ഭാരവാഹികള്‍ അറിയിച്ചു.പങ്കെടുക്കുമ്പോഴൊക്കെയും ചരിത്രം തങ്ങളുടേതാക്കി മാറ്റിയ ബർമ്മിങ്ങ്ഹാം ആദിഥേയരാകുമ്പോൾ UKയിലെ ക്നാനായ ജനത ആകാംക്ഷയുടെ മുൾമുനയിലാണ്. ഇത്തവണയും സാഹോദര്യത്തിന്റെ പുതുചരിത്രം എഴുതിക്കൊണ്ട് ബർമിങ് ഹാം യൂണിറ്റ് മാതൃകയാവുന്നു

കൺവൻഷന് ആഴ്ചകൾക്ക് മുന്നേ 6 കൂടാരയോഗങ്ങള്‍ വഴിയായി ടിക്കറ്റ് വില്‍പ്പന പൂര്‍ത്തിയാക്കി അംഗങ്ങളുടെ സജീവ പങ്കാളിത്തം കണ്‍വന്‍ഷനില്‍ BKCA നേതൃത്തം ഉറപ്പാക്കിക്കഴിഞ്ഞു.
ഏറ്റവും അധികം അംഗങ്ങളെ പങ്കെടുപ്പിക്കുന്ന യൂണിറ്റ് എന്നതിൻ്റെ സർവ്വകാല റിക്കോർഡുകളും തകർത്തതിൻ്റെ ആവേശത്തിലാണ് BKCA നേതൃത്ത്വം.എല്ലാവര്‍ഷങ്ങളിലെയും പോലെ തന്നെ UKKCA കൺവെൺഷൻ്റെ ഹൈ ലൈറ്റായ സ്വാഗതനൃത്തത്തില്‍ യൂണിറ്റിലെ നിരവധി കുട്ടികളാണ് നൃത്തം പരിശീലിക്കുന്നത്

UKKCA കണ്‍വന്‍ഷനില്‍ ലോകമെമ്പാടുമുള്ള ക്‌നാനായ മക്കള്‍ കാത്തിരിക്കുന്ന സമുദായ റാലിയില്‍ 2008, 2009 വര്‍ഷങ്ങളിലും തുടര്‍ന്ന് 2012 മുതല്‍ തുടര്‍ച്ചയായി വിജയ കിരീടമണിഞ്ഞ ടീം BKCA ഇത്തവണ വമ്പൻ ട്വിസ്റ്റുമായാണ് ടെൽഫോർഡിൽ എത്തുന്നത്.

സമുദായ റാലിയിൽ ഉയർന്ന ഗ്രൂപ്പിൽ ഇത്തവണ ബർമ്മിഹാം യൂണിറ്റ് പൂർണ്ണ സമർപ്പണത്തോടെ പങ്കെടുക്കുന്നുവെങ്കിലും തങ്ങളുടെ സഹോദരങ്ങൾക്കായി സമ്മാനത്തിനായുള്ള മത്സരത്തിൽ നിന്ന് മാറി നിന്നുകൊണ്ട് ക്നാനായ സാഹോദര്യത്തിന്റെ മാഹാത്മ്യം അതുപോലെതന്നെ ആതിഥേയ മര്യാദയിൽ എന്നും മറ്റു സമുദായങ്ങൾക്ക് മാതൃകയാകുന്ന ക്നാനായ പൈതൃകം അതിന്റെ പൂർണ്ണ അർത്ഥം ഉൾക്കൊണ്ടുകൊണ്ട് തങ്ങൾ മത്സരത്തിനില്ല എന്ന തീരുമാനം കൈക്കൊണ്ടത്.

കുട്ടിക്കൊമ്പന്‍ മുതല്‍ പായ്ക്കപ്പലും, മലബാര്‍ കുടിയേറ്റവും, കോവിഡ് മഹാമാരിയും 2018 ലെ മഹാപ്രളയവും ബൈബിളിലെ നിരവധി കഥാ സന്ദർഭങ്ങളും ക്രിസ്തുദേവൻ്റെ വിവിധ അത്ഭുതങ്ങളും അരമന പള്ളിയും ഒക്കെ മുന്‍ കാലങ്ങളില്‍ തനിമയോടെ അവതരിപ്പിച്ച് കാണികളുടെയും ജഡ്ജിന്റെയും മനം കവര്‍ന്ന ടീം BKCA ഒത്തൊരുമയോടെും ചിട്ടയായ പ്രവര്‍ത്തന മികവോടെയും വീണ്ടുമെത്തുമ്പോള്‍ സമുദായ റാലി ഇത്തവണ ക്നാനായ സാഹോദര്യത്തിന്റെ മഹിമ വിളിച്ചോതുന്ന വിട്ടുവീഴ്ചയുടെ പരസ്പര ബഹുമാനത്തിന്റെ മുകുടോദാഹരണം ആണെന്ന് നിസംശയം പറയാം.

UKKCA യുടെ തുടക്കം മുതല്‍ ദേശീയതലത്തില്‍ നിരവധി നേതാക്കളെ സംഭാവന ചെയ്ത BKCA ഇത്തവണത്തെ കണ്‍വന്‍ഷനില്‍ തിളക്കമാര്‍ന്ന പ്രകടനത്തിനായി ശ്രീ. ജോയി കൊച്ചുപുരയ്ക്കല്‍, ശ്രീ. തോമസ് സ്റ്റീഫന്‍ പാലകന്‍, ഡോ. പിപ്പ്‌സ് തങ്കത്തോണി, അലക്‌സ് ആട്ടുകുന്നേല്‍, ജിജോ കോരപ്പള്ളില്‍, സന്തോഷ് ഓച്ചാലില്‍, ജോസ് സില്‍വസ്റ്റര്‍ എടാട്ടുകാലയില്‍, റെജി തോമസ്, ലിജോ വരകുകാലായിൽ, ജിനു അജേഷ്, ലൈബി ജെയ്, ആന്‍സി ചക്കാലയ്ക്കല്‍, സിനു മുപ്രാപ്പള്ളില്‍, സ്റ്റീവൻ ജയ്ബി എന്നിവരുടെ നേതൃത്വത്തിലാണ് കടന്നു വരുന്നത്.

Facebook Comments

Read Previous

ഇരവിമംഗലം കൊച്ചാലുങ്കൽ ഫിലിപ്പ് ജോൺ (72) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

സാമീപ്യം സാന്ത്വനം” വാങ്ങൂ, കാൻസർ രോഗികളെ സഹായിക്കാം;ഒപ്പം പാലിയേറ്റീവ് കെയർ പഠിക്കുകയും ചെയ്യാം