
പാലിയേറ്റീവ് സേവനരംഗത്ത് പതിറ്റാണ്ടുകൾ സേവനം ചെയ്ത ഡോ.മേരി കളപുരക്കൽ എഴുതിയ ‘സാമീപ്യം സാന്ത്വനം`എന്ന വളരെ വ്യത്യസ്തമായ ഇതിവൃത്തം കൈകാര്യം ചെയ്യുന്ന പുസ്തകം ഒരു രോഗിയെ എങ്ങനെ പരിചരിക്കണം എന്നത് ഹെൽത്ത് പ്രൊഫഷണൽ അല്ലാത്തവർക്ക് കൂടി പറഞ്ഞു തരികയാണ്. അതും തൊണ്ണൂറ് വയസ് പൂർത്തിയാക്കിയ, 57 വർഷം ഡോക്ടർ ആയി സേവനം ചെയ്ത ഡോ.മേരിയുടെ സ്വന്തം ജീവിതത്തിലെ അനുഭവസമ്പത്ത് ഒരു സാക്ഷ്യമാക്കി കൊണ്ട്..
രോഗീ പരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏതോരാളും, പാലിയേറ്റീവ് സേവനത്തിന്റെ സത്ത മനസിലാക്കുവാൻ ആഗ്രഹിക്കുന്ന എല്ലാ മനുക്ഷ്യരും, ജീവിതത്തെ ശാന്തിയോടും, സമാധാനത്തോടുംകൂടി നേരിടാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്ത്തിയും ഈ പുസ്‌തകം തീർച്ചയായും വായിച്ചിരിക്കേണ്ടതാണ് . ജീവിതത്തിലേയ്ക്ക് തിരിച്ചുവരില്ല എന്നുറപ്പുള്ളവർക്ക് ICU, വെന്റിലേറ്റർ തുങ്ങിയവ ആവശ്യമുണ്ടോ? മരണാസന്നർക്ക് നൽകിവരുന്ന അനാവശ്യ ചികിത്സകൾ എങ്ങനെ ഒയിവാക്കാം, രോഗികളെ പരിചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, അഭിമൂഹീകരിക്കുന്ന പ്രശനങ്ങളും തുടങ്ങി, ജീവിതാന്ത്യ ശുശ്രൂഷകളുടെ പ്രാധാന്യവും , അനുഭവങ്ങളും പങ്കുവെക്കുന്ന കുറിപ്പുകൾ ഉൾപ്പടെ മുപ്പത്തി അഞ്ച് അധ്യായങ്ങളുള്ളതാണ് പുസ്തകം. രോഗികൾക്കും, അവരെ ശുശ്രൂഷിക്കുന്നവർക്കും മാത്രമല്ല ഓരോ കുടുംബത്തിലും ഈ പുസ്‌തകം ഏറെ പ്രയോജനപ്പെടും. 180 രൂപ വിലവരുന്ന ഈ പുസ്തകം വിറ്റുകിട്ടുന്ന പണം നിർധനരായ ക്യാൻസർ രോഗികളുടെ ചികിത്സക്കായാണ് ഉപയോഗിക്കുന്നത്.
‘സാമീപ്യം സാന്ത്വനം` എന്ന പുസ്‌തകം ലഭിക്കുന്ന സ്ഥലങ്ങൾ :
കാരിത്താസ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് റിസെപ്ഷൻ, ജ്യോതി ബുക്ക് ഹൗസ് കോട്ടയം , MOC ബുക്ക്സ് കോട്ടയം, CSI ബുക്ക്സ് കോട്ടയം, ജീവൻ ബുക്ക്സ് പാലാ, CSS ബുക്ക്സ് തിരുവല്ലാ, ഇന്ദുലേഖ ഓൺലൈൺബുക്സ് , മഷിക്കൂട്ട് ഓൺലൈൻ ബൂക്സ്. വാട്സപ്പ് വഴി ബുക്ക് ഓർഡർ ചെയ്യേണ്ടനമ്പർ – 8075523657,
ഫോൺ നമ്പർ : 9656668443.