
മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA
UKKCA യൂണിറ്റുകൾ അണിനിരക്കുന്ന സമുദായ റാലി കൺവൻഷനുകളിലെ വേറിട്ട കാഴ്ച്ചയാണ്. ചെറുതും വലുതുമായ യൂണിറ്റുകൾ എല്ലാം അണി നിരക്കുന്ന; ഒരു പോയൻ്റ് കടക്കാൻ മണിക്കൂറുകൾ എടുക്കുന്ന റാലി കൺവൻഷനിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൻ്റെ നേർക്കാഴ്ച്ചയാണ്. അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ യൂണിറ്റുകളെ നാലായി തിരിച്ചാണ് മത്സരം നടത്തുന്നത്.
കാറ്റഗറി A യിൽ 24 കുടുംബങ്ങൾ വരെയുള്ള യൂണിറ്റുകളും B യിൽ 25 മുതൽ 49 വരെ കുടുംബങ്ങളുള്ള യൂണിറ്റുകളും, C യിൽ 50 മുതൽ 99 വരെ കുടുംബങ്ങളുള്ള യൂണിറ്റുകളും D യിൽ 100 ന് മുകളിൽ കുടുംബങ്ങളുള്ള യൂണിറ്റുകളുമാണ് അണി നിരക്കുന്നത്. ഓരോ വിഭാഗത്തിലും ക്യാഷ് പ്രൈസുകൾ വ്യത്യസ്തമാണ്.
കാറ്റഗറി A യിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെ ക്യാഷ് പ്രൈസുകൾ 150,100,50 ആണെങ്കിൽ Dയിൽ 300,250,200 പൗണ്ട് ആണ്.
രജിസ്ട്രേഷൻ കൗണ്ടറുകളിലെ തിക്കും തിരക്കും ഒഴിവാക്കാൻ 21 കോച്ചുകളിൽ എത്തുന്നവർക്ക് ഒരുമിച്ച് wrist band കൊടുക്കാനൊരുങ്ങുകയാണ് രജിസ്ട്രേഷൻ കമ്മറ്റി.