Breaking news

യുകെയിലുള്ള ഉഴവൂർക്കാർ ഈ വർഷം സൗഹ്രദങ്ങൾ പങ്കിടാനും, കൂട്ടു കൂടാനും എത്തുന്നത് ലെസ്റ്ററിൽ. പതിനേഴാമത് ഉഴവൂർ സംഗമം “ഉഴവ്25” നവംബർ 15 ന് ലെസ്റ്ററിൽ വെച്ച് നടത്തപ്പെടുന്നു.

ഷിൻസൺ കവുന്നുപാറയിൽ

യുകെയിലുള്ള ഉഴവൂർക്കാരുടെ വികാരമായ, സംഗമങ്ങളുടെ സംഗമം എന്നറിയപ്പെടുന്ന ഉഴവൂർ സംഗമം 2025 നവംബർ 15ന് വിപുലമായ രീതിയിൽ ലെസ്റ്ററിൽ വെച്ച് നടത്തപ്പെടുന്നു.

എല്ലാവർഷവും ഉഴവൂർക്കാർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉഴവൂർ സംഗമം ഈ വർഷം വിപുലമായ പാർക്കിങ്ങും, 1000 പേരെ വരെ ഉൾക്കൊള്ളാൻ പറ്റുന്ന ലെസ്റ്ററിലുള്ള റാംഗരിയ കമ്മ്യൂണിറ്റി സെൻററിൽ വെച്ചാണ് നടത്തപ്പെടുന്നത്.

യുകെയിൽ അങ്ങോളമിങ്ങോളം ഉള്ള എല്ലാ ഉഴവൂർകാർക്കും ഒരുപോലെ എത്തിച്ചേരാൻ ഉള്ള സൗകര്യാർത്ഥവും, ഏവർക്കും അഫോർഡബിൾ ആയിട്ടും ആണ് ഈ വർഷം മിഡ്ലാൻ്റ്സ് റീജിയണിൽ ഉഴവൂർ സംഗമം അരങ്ങേറുന്നത്.

പതിനേഴാമത് ഉഴവൂർ സംഗമം വളരെ ഭംഗിയുള്ളതും, ആനന്ദകരവും, ആഹ്ലാദകരവും, ആകർഷണീയമായതും ആയ ഒരു സംഗമമാക്കാൻ ശ്രീ ജോണി കുന്നുംപുറം ചെയർമാനായും, ശ്രീ റ്റോജോ എബ്രഹാം ചീഫ് കോർഡിനേറ്ററും ആയിട്ടുള്ള വിപുലമായ ഒരു കമ്മിറ്റി ആണ് പ്രവർത്തിച്ചുവരുന്നത്.

പതിനേഴാമത് ഉഴവൂർ സംഗമത്തിന് മുന്നോടിയായി രസകരമായ അടിക്കുറിപ്പോട് കൂടിയ ഫാമിലി ഫോട്ടോ കോമ്പറ്റീഷൻ ഗ്രൂപ്പിലൂടെ നടത്തിവരുന്നു.

യുകെയിലുള്ള എല്ലാ ഉഴവൂർക്കാരും ഇതൊരറിയിപ്പായി സ്വീകരിച്ച് ഈ വർഷത്തെ ഉഴവൂർ സംഗമത്തിന് എത്തണം എന്ന് ചീഫ് കോർഡിനേറ്റർ ശ്രീ റ്റോജോ എബ്രഹാം അറിയിച്ചു.

കഴിഞ്ഞ പതിനാറ് വർഷമായി മെഗാ സ്പോൺസർ ആയിരുന്ന ലൈഫ് ലൈൻ പ്രൊട്ടക്റ്റ് തന്നെയാണ് ഈ വർഷത്തെയും മെഗാ സ്പോൺസർ.

കൂടുതൽ വിവരങ്ങൾക്ക് റ്റോജോ എബ്രഹാമിനെയോ (07985281376), ബിജു കൊച്ചികുന്നേൽനെയേ (07712150317) സമീപിക്കുക.

Facebook Comments

Read Previous

കൺവൻഷൻ റാലിയിൽ നാലു വിഭാഗങ്ങളിലും മൂന്നു സമ്മാനങ്ങൾ:ട്രോഫികളോടൊപ്പം ക്യാഷ് പ്രൈസും

Read Next

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ അഭി. ഗീവർഗീസ് മാർ അപ്രേം പിതാവിന് സ്വീകരണവും മുതിർന്നവരുടെ സംഗമവും പ്രൗഢഗംഭീരമായി നടത്തപ്പെട്ടു.