Breaking news

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ അഭി. ഗീവർഗീസ് മാർ അപ്രേം പിതാവിന് സ്വീകരണവും മുതിർന്നവരുടെ സംഗമവും പ്രൗഢഗംഭീരമായി നടത്തപ്പെട്ടു.

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി കോട്ടയം അതിരൂപതാ സഹായ മെത്രാനും കോട്ടയം അതിരൂപതയിലെ പ്രഥമ മലങ്കര റീത്തിലെ മെത്രാനും കൂടിയായ ഗീവർഗീസ് മാർ അപ്രേം പിതാവിന് സ്വീകരണവും ഇടവകയിലെ മുതിർന്ന ഇടവകാംഗങ്ങളുടെ സംഗമവും നടത്തപ്പെട്ടു. ജൂലൈ 1 ചൊവ്വാഴ്ച്ച വൈകുന്നേരമാണ് പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്. വൈകിട്ട് 6 മണിക്ക് എത്തിയ പിതാവിനെ അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര പൊന്നാട അണിയിച്ചും ട്രസ്റ്റി കോർഡിനേറ്റർ സാബു കട്ടപ്പുറം ബൊക്കെ നൽകിയും സ്വീകരിച്ചു. തുടർന്ന് ദൈവാലയ കവാടത്തിൽ ഇടവക വികാരി ഫാ. സിജു മുടക്കോടിൽ കത്തിച്ച തിരി നൽകി അപ്രേം പിതാവിനെ ദൈവാലയത്തിലേക്ക് ആനയിച്ചു. തുടർന്ന് നടത്തപ്പെട്ട സായാഹ്‌ന പ്രാർത്ഥനകൾക്ക് ശേഷം മലങ്കര റീത്തിൽ അഭിവന്ദ്യ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കപ്പെട്ടു. ചിക്കാഗോ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവക വികാരി ഫാ. ജെറി മാത്യു, ഫാ. സിജു മുടക്കോടിൽ, ഫാ. അനീഷ് മാവേലിപുത്തെൻപുര എന്നിവർ സഹ കാർമ്മികരായിരുന്നു. ഫാ. സിജു മുടക്കോടിൽ സെന്റ് മേരീസ് ഇടവകയിലേക്ക് ആദ്യമായി എത്തുന്ന ഗീവർഗ്ഗീസ് മാർ അപ്രേം പിതാവിനെ സ്വാഗതം ചെയ്തുകൊണ്ട് ആമുഖ പ്രസംഗം നടത്തി. ഇടവകയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി ക്നാനായ സമുദായത്തിലെ മലങ്കര റീത്തിലെ പ്രഥമ മെത്രാനെ ആദ്യമായി സ്വീകരിക്കുവാൻ സാധിച്ചു എന്നത് ഏറെ ദൈവനാനുഗ്രഹപ്രദമായ അവസരമായി മാറിയിരിക്കുകയാണ് എന്ന് അദ്ദേഹം അറിയിച്ചു. ക്നാനായ മലങ്കര കത്തോലിക്കാ വിഭാഗത്തിന്റെ ചരിത്രവും,  സീറോ മലബാർ റീത്തും സീറോ മലങ്കര റീത്തും ഉൾപ്പെടുന്ന കോട്ടയം അതിരൂപതയുടെ സവിശേഷമായ പ്രസക്തിയെപ്പറ്റിയും  കുർബ്ബാന മദ്ധ്യേ പിതാവ് വിശദീകരിച്ചു. വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം  പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി 70 വയസ്സിന് മുകളിൽ ഉള്ള ഇടവകാംഗങ്ങളെ ആദരിച്ചു. 70 വയസ്സിന് മുകളിൽ പ്രായമായവർക്കായി പ്രത്യേക അനുഗ്രഹ പ്രാർത്ഥനയും ആശീർവാദവും അഭിവന്ദ്യ പിതാവിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. വികാരി. ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ഷാലോം കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, സണ്ണി മേലേടം, ബിനു കൈതക്കത്തൊട്ടിയുടെ നേതൃത്വത്തിലുള്ള പതിനഞ്ചാം വാർഷിക കമ്മറ്റിയംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.                                                                                                                                                                     

Facebook Comments

Read Previous

യുകെയിലുള്ള ഉഴവൂർക്കാർ ഈ വർഷം സൗഹ്രദങ്ങൾ പങ്കിടാനും, കൂട്ടു കൂടാനും എത്തുന്നത് ലെസ്റ്ററിൽ. പതിനേഴാമത് ഉഴവൂർ സംഗമം “ഉഴവ്25” നവംബർ 15 ന് ലെസ്റ്ററിൽ വെച്ച് നടത്തപ്പെടുന്നു.

Read Next

പ്രഥമ ന്യൂഫൗണ്ട്ലാന്റ് ക്നാനായ സംഗമം സംഘടിപ്പിച്ചു