
കോർണർബ്രുക്ക്:കാനഡയിലെ ന്യൂഫൗണ്ട്ലാന്റ് പ്രൊവിൻസിലെ ക്നാനായക്കാരുടെ പ്രഥമ സംഗമം കോർണർബ്രൂക്കിൽ വെച്ച് സംഘടിപ്പിച്ചു. ജൂൺ 28 മുതൽ മുതൽ ജൂലൈ 1 വരെ നടന്ന പരിപാടിയിൽ ന്യൂഫൗണ്ട്ലാന്റിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന നിരവധി ക്നാനായക്കാർ പങ്കെടുത്തു. ആദ്യ ദിവസം നടന്ന യോഗത്തിൽ KCCNL പ്രസിഡണ്ട് ജയേഷ് ഓണശ്ശേരിൽ അദ്യക്ഷത വഹിച്ചു. കാനഡയിലെ ക്നാനായ ഡയറക്ടറേറ്റ് ചാപ്ലൈൻ ഫാ. പത്രോസ് ചമ്പക്കര മുഖ്യാതിഥിയായിരുന്നു. പ്രോഗ്രാം കൺവീനർ ജിജോ മാത്യു സ്വാഗതവും KCCNL ജന. സെക്രട്ടറി തോംസൺ ഫിലിപ്പ് നന്ദിയും പറഞ്ഞു. ഭാരവാഹികളായ റെനിൽ കുര്യാക്കോസ്, ജോസഫ് തെക്കുംകാലായിൽ, തോമസ്കുട്ടി തോമസ്, സ്മിതാ മനീഷ്, ഐന മാത്യു എന്നിവർ പരിപാടികൾക്ക് നേത്യത്വം നല്കി. വിവിധ കലാപരിപാടികൾ , ക്വിസ് മത്സരം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.ജോവാന ജിജോ അവതാരകയായിരുന്നു.
Facebook Comments