
ഉപാസന പ്രകാശനം ചെയ്തു
ലേവി പടപുരയ്ക്കലിന്റെ ‘ഉപാസന’ എന്ന ലേഖന സമാഹാരം രാഷ്ട്രദീപിക എം.ഡി. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പ്രകാശനം ചെയ്തു. ഡോ. കുര്യാസ് കുമ്പളക്കുഴി ആദ്യപ്രതി സ്വീകരിച്ചു. കടുത്തുരുത്തി വലിയപള്ളി കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന പ്രകാശന സമ്മേളനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി വലിയപള്ളി വികാരി ഫാ. ജോണ്‍സണ്‍ നീലാനിരപ്പേല്‍ അദ്ധ്യക്ഷത വഹിച്ചു. തമ്പി എരുമേലിക്കര, ജോസ് സിറിയക്ക് എന്നിവര്‍ ആശംസാപ്രസംഗം നടത്തി. കെ.സി.വൈ.എല്‍ കടുത്തുരുത്തി യൂണീറ്റ് പ്രസിഡന്റ് ഗാസ്പര്‍ തോമസ് സജി കളത്തിക്കോട്ടില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കെ.സി.വൈ.എല്‍ കടുത്തുരുത്തി യൂണീറ്റ് സെക്രട്ടറി ജോയേല്‍ റെജി സ്വാഗതവും റിയാ മരിയ ബിജു പടപുരയ്ക്കല്‍ നന്ദിയും പറഞ്ഞു.
ഫോട്ടോ അടിക്കുറിപ്പ്:
ലേവി പടപുരക്കലിന്റെ ഉപാസന എന്ന പുസ്തകം രാഷ്ട്രദീപിക മാനേജിംഗ് എഡിറ്റര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഡോ. കുര്യാസ് താവളക്കുഴിക്ക് ആദ്യപ്രതി നല്‍കിക്കൊണ്ട് പ്രകാശനം ചെയ്യുന്നു. ജോസ് സിറിയക്ക്, ഫാ. ജോണ്‍സണ്‍ നിലനിരപ്പേല്‍, മോന്‍സ് ജോസഫ് എം.എല്‍.എ., തമ്പി എരുമേലിത്തറ, ലേവി പടപുരക്കല്‍ എന്നിവര്‍ വേദിയില്‍