Breaking news

കെ കെ സി എ വാർഷിക പൊതുയോഗവും 40-ാം വാർഷികാഘോഷവും സംയുക്തമായി സംഘടിപ്പിച്ചു.

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ 2024 കമ്മിറ്റി വാർഷിക പൊതുയോഗവും റൂബി ജൂബിലി ആഘോഷവും സംയുക്തമായി ‘Ruby Sand 2024’ എന്ന പേരിൽ ആഘോഷിച്ചു. ജനുവരി 03, 2025 വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ 11 മണി വരെ അഹമ്മദി DPS സ്കൂളിലെ മനോഹരമായ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ആഘോഷം. കോട്ടയം രൂപത, മലബാർ റീജിയന്റെ മുൻ വികാരി ജനറാൾ Rev. Fr. Dr. സ്റ്റീഫൻ ജയരാജ് മുഖ്യാതിഥി ആയിരുന്നു. 2024 KKCA പ്രസിഡണ്ട് ശ്രീ. സുജിത്ത് ജോർജ് അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ ജോയിൻ്റ് സെക്രട്ടറി ശ്രീ. ബൈജു ജോസഫ് ഏവരെയും സ്വാഗതം ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷമുള്ള ഉൽഘാടന പ്രസംഗത്തെ തുടർന്ന് Fr. സ്റ്റീഫൻ ജയരാജ്, KKCA പ്രസിഡണ്ട്, എക്സിക്യൂട്ടീവ് അംഗങ്ങൾ, പോഷക സംഘടനാ പ്രതിനിധികൾ, അക്ഷരദീപം ഹെഡ്മാസ്റ്റ്ർ എന്നിവർ ചേർന്ന് നിലവിളക്ക് തെളിച്ച് യോഗം ഉൽഘാടനം ചെയ്തു. ജെന. സെക്രട്ടറി ശ്രീ. ഡോണ തോമസ് വാർഷിക റിപ്പോർട്ടും  ട്രഷറർ ശ്രീ. ഷിജോ ജോസഫ് വാർഷിക കണക്കുകളും, FSS കൺവീനർ ശ്രീ. കുര്യൻ മാത്യു FSS കണക്കുകളും അവതരിപ്പിച്ചു. തുടർന്ന് പോഷക സംഘടനാ പ്രതിനിധികളായ ശ്രീമതി ബിൻസി റെജി (KKWF ചെയർപേഴ്സൺ), ശ്രീ. ബോവസ് ജോസ് (KCYL ട്രഷറർ), ശ്രീ. റ്റിബിൻ ജോസഫ് (KKCL ചെയർമാൻ), ശ്രീ. ജെയ്സൺ മേലേടം (അക്ഷരദീപം ഹെഡ്മാസ്റ്റർ) എന്നിവർ ആശംസകൾ അറിയിച്ചു. ക്ഷണം സ്വീകരിച്ച് വിവിധ ഇടവകകളിൽ നിന്നെത്തിയ വൈദീകരായ ജോയി മാത്യു, സോജൻ പോൾ, ജിജോ തോമസ്, അനൂപ് അബ്രാഹം, ജോൺ പോൾ എന്നിവരും ആശംസകൾ അറിയിച്ചു. ജോയിൻ്റ് ട്രഷറർ ശ്രീ ബിജു ജോസഫ് എല്ലാവർക്കും കൃതജ്ഞത അർപ്പിച്ചു. യോഗത്തിൽ വച്ച് 2024 വരണാധികാരി ശ്രീ. സാജൻ തോമസിന്റെ നേതൃത്വത്തിൽ 2025 വർഷത്തേക്കുള്ള കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും സത്യ വാചകം ചൊല്ലി കൊടുക്കുകയും ചെയ്തു. 2025 നിയുക്ത പ്രസിഡണ്ട് ശ്രീ. ജോസ്കുട്ടി പുത്തൻതറ എല്ലാവരെയും അഭിസംബോധന ചെയ്തു സംസാരിച്ചു. തുടർന്ന് നടന്ന കലാസന്ധ്യയിൽ കെ കെ സി എ യിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും നാട്ടിൽ നിന്നും വന്ന ഗായകർ ഭാഗ്യരാജ്, കീർത്തന തുടങ്ങിയവരുടെ ഗാനമേളയും അരങ്ങേറി. സ്വാദിഷ്ടമായ ഭക്ഷണവും ആധുനിക സൗകര്യങ്ങളോടുകൂടിയ ഓഡിറ്റോറിയവും കണ്ണിനും കാതിനും ഇമ്പമേറിയ കലാപരിപാടികളും, ഗാനമേളയും ആഘോഷ രാവിന് മാറ്റുകൂട്ടുന്നതായിരുന്നു.

Facebook Comments

knanayapathram

Read Previous

കിടങ്ങൂര്‍ സെന്റ്‌മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സില്‍വര്‍ജൂബിലി പൂര്‍വ്വവിദ്യാര്‍ത്ഥി,അധ്യാപക ,അനധ്യാപക മാനേജര്‍ സംഗമംനടത്തപ്പെട്ടു.

Read Next

പൂഴിക്കോൽ മണലേൽ വിമല എബ്രാഹം (66) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE