Breaking news

കിടങ്ങൂര്‍ സെന്റ്‌മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സില്‍വര്‍ജൂബിലി പൂര്‍വ്വവിദ്യാര്‍ത്ഥി,അധ്യാപക ,അനധ്യാപക മാനേജര്‍ സംഗമംനടത്തപ്പെട്ടു.

കിടങ്ങൂര്‍സെന്റ്.മേരീസ്ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി,അധ്യാപക അനധ്യാപക,മാനേജര്‍ സംഗമം നടത്തപെട്ടു. സിനി ആര്‍ട്ടിസ്റ്റ് ദര്‍ശന എസ്സ്.ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ മാനേജര്‍ ഫാ.ജോസ് നെടുങ്ങാട്ട് അധ്യക്ഷതവഹിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഷെല്ലി ജോസഫ്,മുന്‍ മാനേജര്‍ ഫാ.ജോര്‍ജ് പുതുപറമ്പില്‍,ഫാ.ജേക്കബ് വാലേല്‍, മുന്‍ പ്രിന്‍സിപ്പാള്‍ P.J. അബ്രാഹം ,പൂര്‍വ്വവിദ്യാത്ഥി (സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് മദ്രാസ് )അസോസിയേറ്റ് പ്രൊഫ. ജോണ്‍ പ്രകാശ് , ഉല്ലാസ്സ് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും, പൂര്‍വ്വഅധ്യാപക, അനധ്യാപകരെയും, മാനേജര്‍മാരെയും ആദരിക്കലും ,ബാച്ച് തിരിഞ്ഞുള്ള അനുഭവംപങ്കുവയ്ക്കലും പരിപാടിയുടെ ഭാഗമായി നടത്തപ്പെട്ടു. സ്‌നേഹവിരുന്നോടുകൂടിപരിപാടികള്‍ സമാപിച്ചു. സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായി ധാരാളം പൂര്‍വ്വവിദ്യാര്‍ത്ഥികളും,അധ്യാപക അനധ്യാപകരും മാനേജര്‍മാരും പരിപാടികളില്‍ പങ്കെടുത്തു.

Facebook Comments

Read Previous

കോട്ടയം ക്നാനായ അതിരൂപതയിലെ വൈദിക സ്ഥലമാറ്റങ്ങളും പുതിയ നിയമനങ്ങളും .

Read Next

കെ കെ സി എ വാർഷിക പൊതുയോഗവും 40-ാം വാർഷികാഘോഷവും സംയുക്തമായി സംഘടിപ്പിച്ചു.