ടെക്‌സാസിലെ സാൻ അന്റോണിയൊ-യിൽ ഹെൻറി ഗൊൺസാലെസ് കൺവെൻഷൻ സെന്ററിൽ ജൂലൈ 4,5,6,7 തിയതികളിൽ നടന്ന 15-മത് കെ. സി.സി.എൻ.എ. കൺവെൻഷനിൽ ഹെലൻ ജോബി മംഗലത്തേട്ട്‍ “കലാതിലകം” ആയി തിരഞ്ഞെടുക്കപ്പെട്ടു. പങ്കെടുത്ത ലളിതഗാനം, പ്രസംഗം, സിനിമാറ്റിക് ഡാൻസ് എന്നീ വ്യക്തിഗത ഇനങ്ങളിലും, പുരാതനപ്പാട്ട്, സിനിമാറ്റിക് ഗ്രൂപ്പ് ഡാൻസ് എന്നീ ഇനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ഹെലൻ ‘കലാതിലകം പട്ടം’ നേടിയത്.
മിഷിഗണിലെ ഡിട്രോയിറ്റിൽ, KCS Detroit & Windsor അംഗങ്ങളായ മംഗലത്തേട്ട്‍ ജോബി & മഞ്ജു ദമ്പതികളുടെ മൂന്നാമത്തെ പുത്രിയാണ് ഹെലൻ (14 yrs). Sterling Heights – ൽ Utica Academy For International Studies (IB) – ൽ 9- ആം ക്ലാസ് വിദ്യാർത്ഥിനിയാണ്. 2023 മിഷിഗൺ സ്റ്റേറ്റ് ഹൈസ്കൂൾ ലെവൽ ഡിബേറ്റ് കോംപെറ്റീഷൻ വിജയിയാണ്. പഠനത്തോടൊപ്പം ചിത്രരചന, അഭിനയം, ഭരതനാട്യം, കർണാടിക് മ്യൂസിക് തുടങ്ങി വിവിധ പാഠ്യേതര വിഷയങ്ങളിലും സമർത്ഥയാണ് ഹെലൻ.
ഹെലന്റെ സഹോദരിമാരായ ക്രിസ്റ്റീൻ, KCCNA യുടെ 2014 ലെ ചിക്കാഗോ കൺവെൻഷനിലും, മെഗൻ 2018 ലെ അറ്റ്ലാന്റാ കൺവെൻഷനിലും “കലാതിലകം” ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
KCCNA പ്രസിഡന്റ് ഷാജി എടാട്ട് & ടീമിന്റെയും കൺവെൻഷൻ ചെയർമാൻ ജെറിൻ ലൂക്ക് പടപ്പറമ്പിൽ-ന്റെയും നേതൃത്വത്തിൽ വൻ വിജയമായി മാറിയ 15- ആമത് കൺവെൻഷനിലെ വാശിയേറിയ Art & Literary മത്സരങ്ങൾക്ക് മരിയാ പതിയിൽ (chair person), സിറിൾ വടകര, ആരതി കാരക്കാട്ട്, ബിനു എടകര എന്നിവർ അടങ്ങിയ കമ്മിറ്റി പ്രശംസനീയമായ നേതൃത്വം നൽകി.