Breaking news

മക്കൾ ദൈവത്തിന്റെ ദാനം: അഞ്ച് മക്കൾക്ക് ജൻമം നൽകിയ ക്നാനായ ദമ്പതികളെ ആദരിച്ചു.

ബ്രസൽസ്സ്: അഞ്ച് മക്കൾക്ക് ജൻമ്മം നൽകിയ ബെൽജിയം ക്നാനായ കാത്തലിക് കുടിയേറ്റം കൂട്ടായ്മയിലെ അംഗങ്ങളായ,പറമ്പൻഞ്ചേരി St. സ്റ്റീഫൻ ഇടവകാഗങ്ങളുമായ കൊച്ചുവീട്ടിൽ ജോമെറ്റ് ജോസ് & നിമ്മി ജോമെറ്റ് ദമ്പതികളെ ആദരിച്ചു. ബെൽജിയം ക്നാനായ കാത്തലിക് കിട്ടിയേറ്റ കൂട്ടായ്മയുടെ എട്ടാം വാർഷികത്തോടനുബദ്ധിച്ചാണ് ഈ ദമ്പതിമാരെ കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ കുടിയേറ്റത്തിനു വണ്ടി പൊന്നാട അണിയിച്ചും, ഉപഹാരം നൽകിയും ആദരിച്ചത്. തുടർന്ന് ബെൽജിയം KCWA ക്കുവേണ്ടി ശ്രീമതി ആൽബി അബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികൾ ഫലകവും, കുതിരപ്പവനും നൽകി ജോമെറ്റ് & നിമ്മി ദമ്പതികളെ ആദരിച്ചു. മക്കൾ ദൈവത്തിന്റെ ദാനമാണെന്നും ഇവർ ക്നാനായ യുവദമ്പതികൾക്ക് പ്രജോതനമാന്നെന്നും അഭി. പിതാവ് ഇവരെ അഭിനന്തിച്ചുകൊണ്ട് പറയുകയുണ്ടായി. ജോമെറ്റ് ജോസ് & നിമ്മി ജോമെറ്റ് ദമ്പതികളുടെ മക്കൾ: മരിയ ജോമെറ്റ്, മിലാനി ജോമെറ്റ്, മിലോ ജോമെറ്റ്, മെലോൺ ജോമെറ്റ്, മെറിൽ ജോമെറ്റ് എന്നിവരാണ്.

Facebook Comments

knanayapathram

Read Previous

കെ.സി.സി.എൻ.എ. കൺവെൻഷൻ 2024: ഹെലൻ ജോബി മംഗലത്തേട്ട്‍ കലാതിലകം

Read Next

കരിപ്പാടം പിണ്ടക്കടവിൽ മേരി ജോർജ്ജ് (87) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE