സ്വന്തം ലേഖകൻ
UKKCA യുടെ 21 മത് കൺവൻഷനിൽ സമ്മാനങ്ങൾ വാരിക്കൂട്ടി UKKCA Coventry & Warwickshire യൂണിറ്റ്. UKKCA യുടെ ബെസ്റ്റ് യൂണിറ്റിനുള്ള ഒന്നാം സമ്മാനവും കൺവെൻഷൻ റാലിയിൽ രണ്ടാം സമ്മാനവും നേടിയതിന്റെ സന്തോഷത്തിലാണ് Coventry & Warwickshire യൂണിറ്റ്. കഴിഞ്ഞു ഒന്നരവർഷത്തെ പ്രവർത്തന മികവിൻ്റെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ UKKCA ഏർപ്പെടുത്തിയ സ്പെഷ്യൽ ജൂറിയാണ്Coventry & Warwickshire യൂണിറ്റിന് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
120 നീണ്ടുനിന്ന കുടുംബങ്ങളിലൂടെ യാത്ര , 100 ദിവസങ്ങൾ നീണ്ടുനിന്ന ക്വിസ് മത്സരങ്ങൾ, പുരാതന പാട്ട് മത്സരം, കരോൾ സിംഗിംഗ് കോമ്പറ്റീഷൻ , പായസം മത്സരം , ക്നാനായ രാവ് എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങളാണ് യൂണിറ്റിൽ നടന്നുകൊണ്ടിരുന്നത്. പ്രവർത്തനങ്ങളോടൊപ്പം ചാരിറ്റിക്ക് മുൻതൂക്കം പ്രവർത്തിക്കുവാനും യൂണിറ്റിന് സാധിച്ചു.ഈ അഭിമാനനേട്ടത്തിൽ ഏറ്റവും സന്തോഷിക്കുന്നതായും
മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഇങ്ങനെയുള്ള അവാർഡുകൾ ഊർജ്ജം നൽകുന്നതായും യൂണിറ്റ് പ്രസിഡൻ്റ് മോൻസി തോമസ് അറിയിച്ചു. യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഒരേ മനസ്സോടെയുള്ള കൂട്ടായ പ്രവർത്തനവും ഐക്യവും യൂണിറ്റ് കുടുംബാംഗങ്ങളുടെ നിർലോഭമായ സഹായസഹകരണങ്ങളും പങ്കാളിത്തവും അനുഗ്രഹങ്ങളുമാണ് ഈ നേട്ടം കൈവരിക്കാൻ യൂണിറ്റിനെ പ്രാപ്തമാക്കിയത് എന്നും ഈ നേട്ടം യൂണിറ്റ് അംഗങ്ങൾക്ക് സമർപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെസ്റ്റ് യൂണിറ്റ് എന്ന ഒന്നാം സമ്മാനത്തോടൊപ്പം കൺവെൻഷൻ റാലിയിൽ 100 ഫാമിലിക്ക് മുകളിൽ മത്സരിക്കുന്ന വലിയ യൂണിറ്റുകളുടെ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി കൺവെൻഷനിൽ തൊട്ടതെല്ലാം പൊന്നാക്കി മാറ്റുകയായിരുന്നു UKKCA Coventry & Warwickshire Unit . ഫ്രാൻസിസ് പാപ്പ ക്നാനായ തനത് കലാരൂപങ്ങൾ, ക്നാനായ കല്യാണത്തിന്റെ ദൃശ്യരൂപങ്ങൾ മനോഹരമായ യൂണിഫോം, ഇന്ത്യയുടെയും യുകെയുടെ ഫ്ലാഗുകൾ, റാലിയിൽ പങ്കെടുത്ത എല്ലാവർക്കും യൂണിറ്റിന്റെ പ്രത്യേക ബാഡ്ജുകൾ,AD 346 ക്നാനായി തൊമ്മൻ കൊടുങ്ങല്ലൂരിലെത്തിയ കപ്പലും അതി്ന് തുടർന്നുള്ള ദൃശ്യ ആവിഷ്കാരം അങ്ങനെ നയന മനോഹരമായ ഒരു ദൃശ്യ ആവിഷ്കാരമാണ് റാലിയിലൂടെ Coventry & Warwickshire യൂണിറ്റ് അവതരിപ്പിച്ചത്.
യൂണിറ്റ് പ്രസിഡൻ്റ് മോൻസി തോമസ്,സെക്രട്ടറി ജോബി ഐത്തിൽ, ട്രഷറർ ഷിജോ അബ്രാഹം, വൈസ് പ്രസിഡൻറ് താജ് തോമസ്, ജോയിൻ സെക്രട്ടറി റില്ലു അബ്രഹാം, ജോയിൻ്റ് ട്രഷറർ സ്റ്റീഫൻ കുര്യാക്കോസ്, റീജിയണൽ റെപ്രസെന്ററ്റീവ് സിബു ചിറക്കര , പ്രോഗ്രാം കോഡിനേറ്റർമാരായ ബിജി അനിൽ , ജൂലി ബിനു, വുമൺസ് ഫോറം റപ്രെസെന്ററ്റീവ്
സെലിൻ സോജി, ജോം സി ദീക്ഷിത്, ഏരിയാ റെപ്രെസെന്റിറ്റീവ്മാരായ ഷൈജി ജേക്കബ് , ജയൻ മുപ്രാപള്ളി, ഫിലിപ്പ് ജോസഫ്, ബിജു മാത്യു, ലിനോജ് ജോസഫ് അഡ്വൈസർമാരായ ഷിൻസൻ മാത്യു, ജോസ് പി മാണി ,കെ സി വൈ ൽ ഡയറക്ടർമാരായ ജോബി അബ്രാഹാം, ഷിജി സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിയാണ് Coventry & Warwickshire യൂണിറ്റിനെ നയിക്കുന്നത്.
UKKCA Coventry & Warwickshire Unit ൻ്റെ കൺവെൻഷൻ റാലിയുടെ മനോഹര ചിത്രങ്ങൾ താഴെ കാണാം ..