Breaking news

മോർട്ടൺഗ്രോവ് സെ.മേരീസ് ദൈവാലയത്തിലെ പ്രധാന തിരുനാൾ ഓഗസ്റ്റ് 7 മുതൽ 15 വരെ.

ചിക്കാഗോ :
മോർട്ടൺഗ്രോവ് സെ.മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ പരിശുദ്ധ ദൈവ മാതാവിൻറെ  സ്വർഗ്ഗാരോപണ തിരുനാൾ (ദർശനത്തിരുനാൾ)  2022 ആഗസ്റ്റ് 7 മുതൽ 15 വരെ തീയതികളിൽ ഭക്ത്യാദരപൂർവം ആചരിക്കുന്നു. ഓഗസ്റ്റ് ഏഴിന് പതാക ഉയർത്തുന്നതോടുകൂടി ഒരാഴ്ച നീണ്ടുനിൽക്കുന്ന തിരുനാൾ ആചരണങ്ങൾ ക്ക് തുടക്കം കുറിക്കും. അന്നേദിവസം രാവിലെ 10 മണിക്ക് ഇടവക വികാരി റവ.ഫാ. തോമസ് മുളവനാലിന്റെ മുഖ്യകാർമികത്വത്തിൽ ബലിയർപ്പണവും, കൊടി ഉയർത്തലും, നൊവേനെയും നടത്തും. തിങ്കൾ മുതൽ വ്യാഴം വരെ എല്ലാ ദിവസവും വൈകുന്നേരം 6 30 ന് ആഘോഷമായ തിരുനാൾ കുർബാനയും, വചന സന്ദേശവും, നൊവേനയും ഉണ്ടായിരിക്കും. ഓഗസ്റ്റ് 12 വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് വിശുദ്ധ കുർബാനയും തുടർന്ന് കൂടാരയോഗങ്ങളുടെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികൾ കോർത്തിണക്കിയ കലാമേളയും. പതിമൂന്നാം തീയതി ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് വിശുദ്ധ കുർബാനയും തുടർന്ന് ഇടവകയിലെ കലാകാരൻമാരും കലാകാരികളും അണിനിരക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കും. പ്രധാന തിരുനാൾ ദിനമായ ഓഗസ്റ്റ് 14  ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ആഘോഷ പൂർവ്വമായ റാസ കുർബാനയ്ക്ക് റവ.ഫാ. പോൾ പൂവത്തിങ്കൽ (സിഎംഐ ) മുഖ്യകാർമികത്വം വഹിക്കും.
റവ. ഡോ. ജോൺ ചേന്നാകുഴി തിരുനാൾ സന്ദേശം നൽകും. ഓഗസ്റ്റ് പതിനൊന്നാം തീയതി വ്യാഴാഴ്ച വൈകിട്ടു നടത്തുന്ന ദിവ്യബലിക്ക് ചിക്കാഗോ രൂപതയുടെ നിയുക്ത മെത്രാൻ മാർ ജോയി ആലപ്പാട്ട് കാർമികത്വം വഹിക്കും. പതിനഞ്ചാം തീയതി വൈകിട്ട് 7മണിക്ക് ഇടവകയിൽ നിന്നും മരണപ്പെട്ടുപോയ പരേതർക്ക് വേണ്ടി വി.കുർബാന അർപ്പിച്ചുകൊണ്ട് തിരുനാൾ ആചരണങ്ങൾ സമാപനം കുറിക്കും.
സാബു കട്ടപ്പുറം, ജോസ് ഐക്കരപ്പറമ്പിൽ, പോൾസൺ കുളങ്ങര, ചാക്കോച്ചൻ കിഴക്കേക്കുറ്റ്, തോമസ് ഐക്കരപ്പറമ്പിൽ, സാബു നടുവീട്ടിൽ, സിബി കൈതക്കതൊട്ടിയിൽ, ബിനോയി പൂത്തറ, ആൽബിൻ ബിജു പൂത്തറ, ജെറിൻ കിഴക്കേക്കുറ്റ്, തുടങ്ങിയ  പത്തുപേരടങ്ങുന്ന പ്രസുദേന്തിമാരാണ് ഈ വർഷത്തെ തിരുനാൾ  ആഘോഷ പരിപാടികളുടെ സ്പോൺസർ  ആയിരിക്കുന്നത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഈ തിരുനാൾ ആഘോഷ ദിവസങ്ങളിലേക്ക് ഏവരെയും പ്രത്യേകം ക്ഷണിക്കുന്നതായി
ഇടവക എക്സിക്യൂട്ടീവ് അറിയിച്ചു.
സ്റ്റീഫൻ ചൊള്ളംമ്പേൽ ( പി.ആർ.ഒ)

Facebook Comments

knanayapathram

Read Previous

കെ.സി.സി.എൻ.എ. കൺവൻഷൻ: ജോൺ പോൾ കണ്ണച്ചാൻപറമ്പിലും, ഡെറിക് ചെരുവൻകാലായിലും കലാപ്രതിഭകൾ എലീസ അപ്പോഴിയിൽ കലാതിലകം ഡിയ ചെരുവൻകാലായിൽ റൈസിംഗ് സ്റ്റാർ

Read Next

അറിവിന്റെ ആവേശപ്പോരാട്ടമായി കലാം ക്വിസ് സീസൺ 6